”അണികളുടെ ചുമലിൽ നിൽകുമ്പോൾ മാത്രമാണ് നേതാക്കൾക്ക് ഉയരം തോന്നുന്നത്” ബിജെപി നേതാക്കൾക്കെതിരെ പി എസ് ശ്രീധരൻ പിള്ള

കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണൻ രചിച്ച പുസ്തകം പ്രകാശന ചടങ്ങിൽ സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ ഒളിയമ്പുമായി പി എസ് ശ്രീധരൻ പിള്ള. അണികളുടെ ചുമലിൽ നിൽകുമ്പോൾ മാത്രമാണ് നേതാക്കൾക്ക് ഉയരം തോന്നുന്നതെന്ന് ശ്രീധരൻ പിള്ള വിമർശിച്ചു. അതേസമയം ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ സിപിഐഎമ്മിനെ വിമർശിച്ചുവെന്നത് തെറ്റാണ് എന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

കെ കുഞ്ഞിക്കണ്ണൻ രചിച്ച കെ ജി മാരാര്‍; മനുഷ്യപ്പറ്റിന്റെ പര്യായം’ എന്ന പരിഷ്കരിച്ച പുസ്തക പ്രകാശന ചടങ്ങിലാണ് ശക്തമായ രാഷ്ട്രീയ നിരീക്ഷങ്ങൾക്കും ചരിത്ര വായനയ്ക്കും വേദിയായിത് . ജസ്റ്റിസ്സ് വിതയത്തിൽ കമ്മിഷനും കോ ലി ബി എന്ന പാഴായ രാഷ്ട്രീയ പരീക്ഷണത്തെ കുറിച്ചും തുറന്ന ചർച്ചയ്ക്ക് വേദി സാക്ഷ്യം വഹിച്ചു.

തലശ്ശേരി കലാപത്തിൽ സിപിഐഎമ്മിന്റെ പങ്കു ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ വിമർശിച്ചു എന്നത് തെറ്റാണെന്നും കമ്മിഷന് മൊഴി നൽകിയ ബിജെപി നേതാക്കൾ പറഞ്ഞത് കമ്മിഷന്റെ വിമർശനമായി വ്യാഖ്യനിക്കുകയായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

പുസ്തകത്തിൽ ഉന്നയിച്ച കോലിബി എന്ന പാഴായി പോയ സഖ്യതെ കുറിച്ചും ജോൺ ബ്രിട്ടാസ് എംപി പരാമർശിച്ചു. എന്നാൽ ചടങ്ങിനിടെ സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ ശ്രീധരൻ പിള്ള കടുത്ത വിമർശനം ഉന്നയിച്ചു. അണികളുടെ ചുമലിൽ നിൽകുമ്പോൾ ഉയരം തോന്നും പക്ഷേ അത് അണികളുടെ ഉയരമാണെന്ന് നേതാക്കൾ മനസിലാകാമെന്നും അദ്ദേഹം പറഞ്ഞു

പുസ്തക പ്രകാശന ചടങ്ങിൽ പോലും അനുമതി നൽകാതെ കോൺഗ്രസ്‌ നേതൃത്വത്തിന്റെ കീഴിൽ എന്ത് സ്വതന്ത്രമാണ് കിട്ടിയതെന്ന് ചടങ്ങിലെത്താതെയിരുന്ന ചെറിയാൻ ഫിലിപ്പീനെ ഗ്രന്ഥകർത്താവ് കെ കുഞ്ഞിക്കണ്ണൻ വിമർശിച്ചു.കോ ലീ ബി ചരിത്രം ചർച്ചയായ വേദിയിൽ നിന്നുമാണ് ചെറിയാൻ ഫിലിപ്പ് വിട്ട് നിന്നത്.ചടങ്ങിൽ കെ സുരേന്ദ്രൻ, കുഞ്ഞാലി കുട്ടി, ജോർജ് കുര്യൻ, ശോഭ സുരേന്ദ്രൻ, തുടങ്ങിയവരും വിട്ട് നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News