ജോജു ചെയ്തതാണ് ശരി, കൈയടിച്ച് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയ ഭരിക്കുന്നത് ജോജു ജോര്‍ജാണ്. കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ജോജു രംഗത്തെത്തിയിരുന്നു.

രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു പറഞ്ഞു. രണ്ട് മണിക്കൂറായി ആളുകള്‍ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോര്‍ജ് ചോദിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്.

അതേസമയം ജോജു മദ്യപിച്ച് ബഹളമുണ്ടാക്കി എന്നായിരുന്നു കെ സുധാകരന്റെ ആരോപണം. ജോജു മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയായിരുന്നെന്നും വനിതാ സമരക്കാരോടുള്‍പ്പെടെ അപമര്യാദയായി പെരുമാറിയെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിനും താരം മറുപടി നല്‍കിയിരുന്നു.

ജോജു മദ്യപിച്ചിരുന്നില്ലെന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നതോടെ കോണ്‍ഗ്രസിന്റെ ആ വാദവും എട്ടുനിലയില്‍ പൊട്ടി. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് ജോജുവിന് അഭിനന്ദനവും പിന്തുണയുമായി രംഗത്തെത്തുന്നത്.

നടന്‍മാര്‍ സിനിമയില്‍ കാണിക്കുന്ന ഹീറോയിസം ജീവിതത്തില്‍ കാണിക്കുമോ എന്ന ചോദ്യത്തിന് ഇന്നത്തോടെ ജോജു എന്ന താരം തിരശീലയിട്ടു എന്നാണ് ജോജുവിനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഡയലോഗുകള്‍.

നട്ടെല്ല് പണയംവയ്ക്കാത്ത നായകന് അഭിവാദ്യങ്ങള്‍ എന്നും പലരും പറയാന്‍ ആഗ്രഹിച്ച കാര്യം തുറന്നു പറഞ്ഞ ജോജുവിനു അഭിനന്ദനങ്ങളെന്നും സോഷ്യല്‍മീഡിയ പ്രതികരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News