ഭീഷണിയും പ്രതിഷേധവുമായി ജോജുവിന്റെ വീട്ടിലേക്ക് കെ എസ് യു – യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ

നടൻ ജോജു ജോർജ്ജിന്റെ മാളയിലുള്ള വീട്ടിലേക്ക് കെ എസ് യു – യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രഹസനം. മാർച്ച് വലിയപറമ്പിൽ വെച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു . ജോജു ജോർജിനെ മാളയിൽ പ്രവേശിപ്പിക്കില്ലെന്ന് കെ.എസ്.യു പ്രവർത്തകർ ഭീഷണിപ്പെടുത്തി.ജോജു അഭിനയിക്കുന്ന സിനിമകൾക്ക് വേണ്ടി വാഹനങ്ങൾ തടയാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ഇന്ന് രാവിലെ കോൺഗ്രസ് നടത്തിയ സമരത്തിൽ വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കുകയായിരുന്നു.

അതേസമയം, ജോജു ജോർജിന് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൻ പിന്തുണയാണ് ലഭിക്കുന്നത്. ജോജു ചെയ്തത് ശെരിയാണെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിച്ചാണ് കോൺഗ്രസിന്റെ വഴിതടയൽ സമരം നടന്നതെന്നും ജനങ്ങൾ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News