‘അറേബ്യന്‍ മണ്ണിലെ മലയാളി കര്‍ഷകര്‍’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

അറേബ്യന്‍ നാടുകളെ ഹരിതാഭമാക്കുന്ന കേരളീയ കര്‍ഷകരുടെ അനുഭവങ്ങള്‍ ആസ്പദമാക്കി പ്രസാധന രംഗത്തെ വനിതാ കൂട്ടായ്മയായ സമത തയ്യാറാക്കിയ ‘അറേബ്യന്‍ മണ്ണിലെ മലയാളി കര്‍ഷകര്‍’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.

ഭക്ഷ്യ സ്വയംപര്യാപ്തതയുടെ ആവശ്യം എന്താണെന്ന് നാം തിരിച്ചറിഞ്ഞ ഈ കാലഘട്ടത്തിൽ കാര്‍ഷികാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഇത്തരം പുസ്തകങ്ങള്‍ക്കു ഏറെ പ്രാധാന്യമുണ്ട്.

സമകാലിക പ്രസക്തിയുള്ള ഈ ഉദ്യമം ഏറ്റെടുത്ത സമത കൂട്ടായ്മയെയും ഗ്രന്ഥരചനയ്ക്ക് നേതൃത്വം നൽകിയ  ഇ എം അഷ്റഫിനേയും ഹാർദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു . ഇത്തരം ഉദ്യമങ്ങള്‍ ഏറ്റെടുക്കാന്‍ സമതയ്ക്ക് തുടര്‍ന്നും കഴിയട്ടെ എന്നാശംസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News