എന്താ ഷാഫീ ജോജുവിനെ അഭിനന്ദക്കാത്തത്? ഷാഫിയേയും കോണ്‍ഗ്രസിനെയും അലക്കിയുടുത്ത് സോഷ്യല്‍മീഡിയ; ട്രോളോട് ട്രോള്‍

ഇപ്പോള്‍ ഫെയ്‌സ്ബുക്കോ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയയോ തുറന്നാല്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്നത് ജോജു ജോര്‍ജാണ്. സോഷ്യല്‍മീഡിയയില്‍ മുഴുവനും ജോജുവിനെ പിന്തുണയ്ക്കുന്ന സന്ദേശങ്ങളും കോണ്‍ഗ്രസ് പ്രതിഷേധത്തെ എയറില്‍ നിര്‍ത്തുന്ന ട്രോളുകളുമാണ്.

ഇന്ധനവില കൂട്ടിയ കേന്ദ്രത്തിനെതിരെ സമരം ചെയ്യേണ്ട കോണ്‍ഗ്രസ് എന്തിനാണ് കേരളത്തില്‍ സമരം ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

സത്യം പറഞ്ഞാല്‍ കോണ്‍ഗ്രസിന് എയറില്‍ നിന്നും താഴെ ഒന്ന് കാലുകുത്താന്‍ പോലും സമയം കിട്ടുന്നില്ല എന്നതാണ് സത്യാവസ്ഥ. ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിനെ എടുത്തിട്ട് അലക്കി ഉടുക്കുകയാണ് സോഷ്യല്‍മീഡിയ.

2013 ല്‍ വഴിതടഞ്ഞുകൊണ്ടുള്ള സമരത്തില്‍ പ്രതിഷേധിച്ച യുവതിക്ക് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു.

ഇന്നിപ്പോള്‍ സമാന വിഷയത്തില്‍ ജോജുവിനെ അഭിനന്ദിക്കുമോ എന്നാണു അറിയേണ്ടത്. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് കീഴില്‍ ചോദ്യങ്ങളുമായി അവര്‍ എത്തിക്കഴിഞ്ഞു.

അന്ന് സമരം ചെയ്ത നേതാക്കളോട് ഇരുചക്രവാഹനത്തിലെത്തിയ യുവതി വഴിതടയല്‍ സമരത്തിനെതിരെ പൊട്ടിത്തെറിക്കുന്നതാണ് വിഷയം. അന്ന് ഇത്തരം സമരരീതികളെ വിമര്‍ശിച്ച് ഷാഫി രംഗത്തുവന്നിരുന്നു.

യുവതിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ന് ജോജുവിന് സല്യൂട്ടും പിന്തുണയും കൊടുക്കുന്നില്ലേ എന്ന് ചോദിച്ച് ട്രോളന്മാര്‍ ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റിനടിയില്‍ ഒത്തുകൂടുകയാണ്.

ജോജുവിന് അഭിനന്ദനങ്ങള്‍ ഇല്ലേ എന്നും അതോ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണോ എന്നാണ് ഷാഫിക്കെതിരെ ട്രോളന്മാര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം.

‘പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കും ഉണ്ട്. ജോജുവിനൊപ്പം,’ എന്ന് ഒരാളുടെ കമന്റ്.

പഴയ പോസ്റ്റ് എടുത്ത എടുത്ത ശേഷം ‘ഇതുപോലുള്ള ആചാരങ്ങള്‍ സംരക്ഷിക്കാന്‍ താങ്കള്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് കരുതുന്നു’ എന്ന് മറ്റൊരാള്‍.

‘സിനിമ നടന്‍ ജോജുവിന് അഭിനന്ദനങ്ങള്‍ നല്‍കുമോ ഷാഫി പറമ്പിലെ’ എന്ന് വേറൊരു കമന്റ്. ഇത്തരത്തില്‍ ഷാഫിയുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുടെ ഘേഷയാത്ര തന്നെ കാണാന്‍ ക‍ഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News