മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ ആർ എസ് എസ് ആക്രമണം

കണ്ണൂർ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ ആർ എസ് എസ് ആക്രമണം. ക്ഷേത്രം ഓഫീസിൽ അതിക്രമിച്ചു കയറിയ ആർ എസ് എസ് സംഘം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ അംഗം സതീശൻ തില്ലങ്കേരിയെ കയ്യേറ്റം ചെയ്തു. ആർ എസ് എസ് ആക്രമണത്തിൽ പരിക്കേറ്റ ആദ്ധ്യാത്മിക പ്രഭാഷകനും യജ്ഞാചാര്യനും കൂടിയായ സതീശൻ തില്ലങ്കേരിയെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘടിച്ചെത്തിയ അൻപതോളം വരുന്ന ആർ എസ് എസ് പ്രവർത്തകരാണ് ക്ഷേത്രത്തിനകത്ത് ആക്രമണം അഴിച്ചു വിട്ടത്. ക്ഷേത്ര ദർശനത്തിനായി എത്തിയ വിശ്വാസികളുടെ മുന്നിൽ വച്ചായിരുന്നു അതിക്രമം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിനകത്ത് അതിക്രമിച്ചു കയറിയ ആർ എസ് എസ് പ്രവർത്തകർ മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ അംഗം സതീശൻ തില്ലങ്കേരിയെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ആചാര സംരക്ഷകർ എന്ന് സ്വയം അവകാശപ്പെടുന്നവരാണ് ക്ഷേത്രത്തിനകത്ത് ആക്രമണവും അസഭ്യ വർഷം നടത്തിയതെന്ന് ആധ്യാത്മിക പ്രഭാഷകനും യജ്ഞാചാര്യനും കൂടിയായ സതീശൻ തില്ലങ്കേരി പറഞ്ഞു.

മട്ടന്നൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തിന് പിന്നാലെ പലപ്പോഴായി സംഘർഷം ഉണ്ടാക്കാൻ ആർ എസ് എസ് ശ്രമം ഉണ്ടായിരുന്നു.ക്ഷേത്രം ഏറ്റെടുത്ത നടപടി ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് സംഘർഷമുണ്ടാക്കി ക്ഷേത്രത്തിൽ നിന്നും വിശ്വാസികളെ അകറ്റാനുള്ള ശ്രമം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News