കേരള അഡ്മിസ്ട്രേറ്റീവ് സർവീസിന് തുടക്കമായി; നിയമന ശുപാർശകൾ ഉദ്യോഗാർഥികൾക്ക് കൈമാറി

കേരള അഡ്മിസ്ട്രേറ്റീവ് സർവീസിന് ഇന്ന് തുടക്കമായി. കെഎഎസ്സിലേക്കുള്ള ആദ്യ ഘട്ട നിയമന ശുപാർശകൾ ഉദ്യോഗാർഥികൾക്ക് കൈമാറി. അട്ടിമറി നീക്കത്തെ അതിജീവിച്ചാണ് കെഎഎസ് യാഥാർത്ഥ്യമായതെന്ന് പിഎസ് സി ചെയർമാൻ എം.കെ സക്കീർ പറഞ്ഞു. 105 പേർക്കാണ് ഇന്ന് നിയമന ശുപാർശ കൈമാറിയത്.

കേരള സിവിൽ സർവീസ് ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് കേരളപ്പിറവി ദിനത്തിൽ തുടക്കമായത്. വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് പി എസ് സി കേരള അഡ്മിസ്ട്രേറ്റീവ് സർവീസിൽ മൂന്ന് സ്ട്രീമുകളിലെ 105 പേർക്ക് പേർക്ക് നിയമനം നൽകിയത്. സിവിൽ സർവീസിന് സമാനമായാണ് കെഎഎസ് നടപ്പാക്കുന്നത്.

ആദ്യത്തെ ബാച്ചിന് 18 മാസത്തെ പരിശീലനത്തിന് ശേഷമാണ് നിയമനം നൽകുന്നത്. പി എസ് സി ചെയർമാൻ എം.കെ സക്കീറാണ് ആദ്യ നിയമന ശുപാർശ നൽകിയത്.അട്ടിമറി നീക്കത്തെ അതിജീവിച്ചാണ് കെഎഎസ് യാഥാർത്ഥ്യമായത്. അതിനാൽ അത്തരത്തിൽ പ്രവർത്തിച്ചവരെ ഇനി മാറ്റി നിർത്തണമെന്നും പി എസ് സി ചെയർമാൻ പറഞ്ഞു.

2019 നവംബർ ഒന്നിനാണ് കെ.എ.എസ്. ഓഫീസർ ട്രെയിനി തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമിൽ 547,543 ഉം രണ്ടാം സ്ട്രീമിൽ 26,950 ഉം മൂന്നാം സ്ട്രീമിൽ 2,951 ഉം അപേക്ഷകൾ ലഭിച്ചു. 2020 ഫെബ്രുവരി 22, ഡിസംബർ 29 തീയതികളിൽ ഒ.എം.ആർ. പ്രാഥമിക പരീക്ഷയും 2020 നവംബർ 20, 21, 2021 ജനുവരി 15, 16 തീയതികളിലായി അന്തിമഘട്ടത്തിലുള്ള വിവരണാത്മക പരീക്ഷയും നടന്നു. സെപ്തംബർ 30 ഓടെ അഭിമുഖവും പൂർത്തീകരിച്ച് ഒക്ടോബർ എട്ടിനാണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് തന്നെ പി എസ് സിക്ക് ഇത് സുവർണ നേട്ടമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News