ദത്ത്‌ നൽകിയ കുഞ്ഞിന്റെ ഡിഎൻഎ പരിശോധിക്കാമെന്ന്‌ കോടതി

കുഞ്ഞിനെ ദത്ത്‌ നൽകിയ സംഭവത്തിൽ വ്യക്തത വേണമെന്ന്‌ കുടുംബ കോടതി. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണം. കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക്‌ അധികാരമുണ്ട്‌. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന്‌ സമിതി റിപ്പോർട്ട്‌ നൽകണം. പരാതിയിൽ സർക്കാർ സമയോചിതമായി ഇടപെട്ടു.

യഥാസമയത്ത്‌ നിയമപരമായ നടപടിയെടുത്തത്‌ അഭിനന്ദനാർഹമാണ്‌. എന്നാൽ, ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്റെ കാലാവധി ജൂൺ 30ന്‌ അവസാനിച്ചതാണെന്നും കോടതി പറഞ്ഞു. ലൈസൻസ്‌ പുതുക്കൽ നടപടി നടന്നുവരികയാണെന്ന്‌ ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ മാസം 20ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

അതേസമയം ദത്തുകൊടുത്ത കുഞ്ഞിനെ കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് അമ്മ അനുപമ എസ് ചന്ദ്രൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. മാതാപിതാക്കളെയും ശിശുക്ഷേമ സമിതിയെയും എതിർകക്ഷികളാക്കിയാണ് ഹർജി. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News