സകർമ സോഫ്‌റ്റ്‌വെയറിൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യോഗതീരുമാനങ്ങളും മിനുട്‌സും രേഖപ്പെടുത്തുന്നതിനായി ഐകെഎം വികസിപ്പിച്ച സകർമ സോഫ്‌റ്റ്‌വെയറിൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

സകർമ ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയർ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാക്കിയിട്ടുണ്ട്. എന്നാൽ സോഫ്‌റ്റ്‌വെയറിൽ തീരുമാനങ്ങളും മിനുട്‌സും പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുവാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് യഥാസമയം നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വാർത്തകളുണ്ട്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇത് ഉറപ്പാക്കുന്നതിനുള്ള മോണിറ്ററിങും ഫലപ്രദമല്ല.

സകർമ ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയർ ബാധകമാക്കിയിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമയബന്ധിതമായി വിവരങ്ങൾ രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും തീരുമാനങ്ങളും മിനുട്‌സും പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here