സ്കൂൾ തുറക്കൽ ദിനം വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

കൊവിഡിൻറെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. പ്രവേശനോത്സവ ചടങ്ങുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺഹിൽ എൽ.പി. സ്കൂളിൽ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ മുഖ്യ അതിഥി ആയിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, വാർഡ് കൗൺസിലർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ്., എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ. പ്രസാദ്, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സമഗ്ര ശിക്ഷാ കേരളം ഡോ. എ.പി. കുട്ടിക്കൃഷ്ണൻ, കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത്, എസ്.ഐ.ഇ.റ്റി ഡയറക്ടർ അബുരാജ്, സീമാറ്റ് ഡയറക്ടർ ലാൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും, മാസ്കുകളും, ബലൂൺ പാവകളും മന്ത്രിമാരും മറ്റ് വിശിഷ്ടാതിഥി കളും വിതരണം ചെയ്തു. അക്ഷരമുറ്റത്തേക്ക് കടന്നുവരുന്ന എല്ലാ കുട്ടികൾക്കും പൊതുവിദ്യാഭ്യാസ മന്ത്രി ആശംസകൾ നേർന്നു. കുട്ടികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലായെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് സ്കൂൾ പഠനം സാധ്യമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് വ്യത്യസ്ത കാരണങ്ങളാൽ 131 വിദ്യാലയങ്ങൾ ഇന്ന് തുറന്ന് പ്രവർത്തിക്കാൻ സാധിച്ചില്ല. പ്രധാനമായും വെള്ളക്കെട്ട് കാരണവും, കണ്ടയിൻമെൻറ് സോണായതിനാലും ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടായതിനാലും, പ്രദേശിക ഹർത്താർ കാരണത്താലുമാണ് ഈ സ്ക്കൂളുകൾ ഇന്ന് തുറന്നു പ്രവർത്തിക്കാതിരുന്നത്. സംസ്ഥാനത്തു സ്കൂൾ തുറന്ന ആദ്യ ദിവസം ക്ലാസ് അടിസ്ഥാനത്തിൽ ഹാജരായ കുട്ടികളുടെ എണ്ണം ചുവടെ ചേർക്കുന്നു.

ഹയർ സെക്കൻററി + ഹയർ സെക്കൻററി (വൊക്കേഷണൽ) 152769
ആകെ 1208290

ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസ്സുകളിൽ ആകെ 144531 അദ്ധ്യാപകർ ഹാജരായി.

ഹയർ സെക്കൻററി, ഹയർ സെക്കൻററി (വൊക്കേഷണൽ) വിഭാഗങ്ങളിലായി 28314 അധ്യാപകരും ഹാജരായി.

സ്കൂൾ തുറക്കൽ ദിനം വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാവരെയും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. എല്ലാ ദിവസവും സ്‌കൂല തലത്തിൽ വിലയിരുത്തൽ യോഗങ്ങൾ നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിന് മുഖ്യമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News