നീറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു; കേരളത്തിൽ ടോപ്പർ എസ്‌ ഗൗരീശങ്കർ, 17 -ാം റാങ്ക്‌

അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ്‌ പരീക്ഷയിൽ (നീറ്റ്‌) കേരളത്തിലെ ഉയർന്ന വിജയം എസ്‌ ഗൗരിശങ്കർ നേടി. 720ൽ 715 മാർക്ക്‌ നേടിയ ഗൗരിശങ്കറിന്‌ ദേശീയതലത്തിൽ 17-ാം റാങ്കുണ്ട്‌. പന്തളം ഇടപ്പോൺ വെട്ടിയാർ ക്ഷേത്രത്തിനുസമീപം തണൽവീട്ടിൽ സുനിൽകുമാർ -രേഖ ദമ്പതികളുടെ മകനാണ്‌.

പന്തളം ശ്രീബുദ്ധ സെൻട്രൽ സ്‌കൂളിൽ പത്താംക്ലാസും ചങ്ങനാശേരി ചെത്തിപ്പുഴ പ്ലാസിഡ്‌ വിദ്യാവിഹാറിൽനിന്ന്‌ പ്ലസ്‌ടുവും വിജയിച്ചു. പാലാ ബ്രില്ല്യന്റ്‌സിലായിരുന്നു എൻട്രൻസ്‌ പഠനം. സഹോദരൻ പവിശങ്കർ.

ദേശീയ തലത്തിൽ മൂന്നാം റാങ്കും പെൺകുട്ടികളിൽ ആദ്യറാങ്കും 720ൽ 720 മാർക്കോടെ മുംബൈ മലയാളി കാർത്തിക ജി നായർ നേടി. മൃണാൾ കുട്ടേരി, തന്മയ്‌ ഗുപ്‌ത എന്നിവർക്കാണ്‌ യഥാക്രമം ദേശീയതലത്തിൽ ഒന്നുംരണ്ടും റാങ്ക്‌.

മികച്ച 10 മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഈ വിഭാഗത്തിൽ അമൃത വിശ്വ വിദ്യാപീഠം ആറാം സ്ഥാനം നേടി. ദില്ലി എയിംസ് ആണ് ഒന്നാമത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News