വര്‍ഗ്ഗീയതയ്ക്ക് എതിരെ ഡി വൈ എഫ് ഐ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശംസനീയം : ടി പത്മനാഭന്‍

വര്‍ഗ്ഗീയതയ്ക്ക് എതിരെ ഡി വൈ എഫ് ഐ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശംസനീയമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സെക്കുലര്‍ യൂത്ത് ഫെസ്റ്റിവലിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 20 വരെ മേഖല കേന്ദ്രങ്ങളിലാണ് സെക്കുലര്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

പുതിയ കാലത്ത് ജാതി മത ചിന്തകള്‍ വച്ചു പുലര്‍ത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് ടി പത്‌നാഭന്‍ പറഞ്ഞു. ചെറിയ കുട്ടികളുടെ പേരിനൊപ്പം ജാതി വാല്‍ ചേര്‍ക്കുന്നത് പലരും അഭിമാനമായി കാണുന്നു. മതത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാ മതത്തിലും ഉണ്ടെന്നും ടി പത്‌നാഭന്‍ ചൂണ്ടിക്കാട്ടി.

വര്‍ഗീയതയ്ക്ക് എതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സെക്കുലര്‍ യൂത്ത് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ഈ മാസം ഒന്‍പത് വരെ മേഖല കേന്ദ്രങ്ങളില്‍ നടക്കുന്ന യൂത്ത് ഫെസ്റ്റിവലില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറും.

കണ്ണൂരില്‍ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ സ്വാമി കൃഷ്ണാനന്ദ ഭാരതി, ഫാദര്‍ ജോമോന്‍ ചെമ്പകശ്ശേരിയില്‍, അബ്ദുള്‍ ലത്തീഫ് സഅദി പഴശ്ശി, ചിത്രകാരന്‍ എബി എന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം വി കെ സനോജ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍, പ്രസിഡണ്ട് മനു തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News