പുനീത് രാജ്കുമാര്‍ സഹായിച്ച 1800 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍

സൗത്ത് ഇന്ത്യ സിനിമാ പ്രേമികളെ കണ്ണീരിലാഴ്ത്തി അകാലത്തില്‍ വിട പറഞ്ഞ കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സംരക്ഷണത്തിലുള്ള 1800 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍.

നല്ലൊരു നടനെന്നതിലുപരി ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു  പുനീത്.

പിതാവ് രാജ്കുമാര്‍ നല്‍കിവരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്‌കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. കൂടാതെ 1800 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു.

പുനീതിന്റെ വിയോഗത്തോടെ അനാഥരായ ആ 1800 വിദ്യാര്‍ത്ഥികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍. വിശാലും ആര്യയും ഒന്നിക്കുന്ന എനിമി എന്ന ചിത്രത്തിന്റെ ഹൈദരാബാദില്‍ വച്ചുനടന്ന പ്രീ-റിലീസിനിടെയായിരുന്നു വിശാല്‍ ഇക്കാര്യം അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News