തെരുവുനായയോട് കൊടുംക്രൂരത; രക്ഷകനായി എത്തിയത് പശു; വീഡിയോ വൈറൽ

മൃഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ നമുക്ക് ചുറ്റും ദിനംപ്രതി കൂടിവരികയാണ്. എന്നാൽ മനുഷ്യന്റെ വിവേകശൂന്യമായ പ്രവൃർത്തിക്കെതിരെ ഒരു മൃഗം തന്നെ പ്രതികരിച്ചാൽ എങ്ങനെയുണ്ടാകും? അത്തരം ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

ക്രൂരമായി ഉപദ്രവിച്ചയാളില്‍ നിന്ന് തെരുവുനായയെ പശു രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരാള്‍ ഒരു തെരുവുനായയെ കഴുത്തിന് പിടിച്ച് നിരവധി തവണ മുകളിലേക്ക് വലിക്കുന്നതും വേദനയില്‍ നായ കരയുന്നതും കാണാം.

അയാള്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കെ ഒരു പശു ഇയാള്‍ക്കുനേരെ ഓടിയെത്തുകയും തലകൊണ്ടിടിച്ച് നിലത്തിടുകയും ചെയ്തു. പശു അയാളെ നിലത്തേക്ക് തള്ളിയിട്ട ശേഷം ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ‘കര്‍മ്മ’ എന്ന തലക്കെട്ടോടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ഏകദേശം 1.9 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോയ്ക്ക് 3,000 ‘റീട്വീറ്റുകളും’ ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News