വിശ്വാസത്തെയും മതത്തെയും കൂട്ടുപിടിച്ച് വോട്ട് തേടി ആംആദ്മി ഗോവയിൽ

വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാർട്ടി. ഗോവയിൽ ആംആദ്മി പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള തീർത്ഥാടന യാത്ര സൗജന്യമാക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. നേതാക്കന്മാരുടെ സന്ദർശനം കൊണ്ട് ഗോവയിൽ ടുറിസം മേഖല വികസിക്കുന്നുണ്ടെന്ന് ബിജെപി പരിഹസിച്ചു..

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഗോവ ലക്ഷ്യം വെച്ച് കൂടുതൽ പാർട്ടികളാണ് ഇപ്പോൾ രംഗത്തെത്തുന്നത്. നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗോവയിൽ സന്ദർശനം നടത്തിയിരുന്നു. കോൺഗ്രസ്, ബിജെപി പാർട്ടികൾക്ക് പുറമെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും ഗോവയിൽ മത്സരിക്കും.

തൃണമൂൽ കോൺഗ്രസ് ഗോവ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി ശക്തമായി മുന്നോട്ട് പോകുന്നതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാൾ ഗോവ സന്ദർശിച്ചത്.. ഈ വര്‍ഷം ഗോവയിലേക്ക് കെജ്രിവാള്‍ നടത്തുന്ന മൂന്നമത്തെ സന്ദര്‍ശനമാണ് ഇത്.

ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയാകും എന്ന പ്രഖ്യാപനത്തോടെയാണ് ആംആദ്മി പാര്‍ട്ടി രംഗത്ത് ഇറങ്ങുന്നത്.ആംആദ്മി ഗോവയില്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദു വിശ്വാസികള്‍ക്ക് അയോധ്യയിലേക്കും,ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് വേളങ്കണ്ണിയിലേക്കും, മുസ്ലീം വിഭാഗത്തിന് അജ്മീര്‍ ദര്‍ഗയിലേക്കും, സൗജന്യ യാത്ര ഒരുക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചു.

അതേസമയം ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ കടന്നുവരവിനെ ടൂറിസ്റ്റുകള്‍ ഗോവയില്‍ വരാറുണ്ട് എന്ന് പറഞ്ഞ് പരിഹസിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News