റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക്

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയില്‍ എ.ടി.എം. കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷന്‍ കാര്‍ഡുകള്‍ മാറുന്നത്. പുസ്തക രൂപത്തിലോ, ഇ-കാര്‍ഡ് രൂപത്തിലോ ഉള്ള റേഷന്‍ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിത്തിലുണ്ടാവും എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു

ATM കാര്‍ഡിന്റെ മാതൃകയിലുള്ള റേഷന്‍ കാര്‍ഡുകള്‍ ആണ് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരുന്നത്. ക്യൂ ആര്‍ കോഡും ,ബാര്‍ കോഡും ഉള്ള പുതിയ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനും ,കൊണ്ടു നടക്കാനും സൗകര്യപ്രദമാണ്.

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. റേഷന്‍ കാര്‍ഡിനായി അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് വരുന്ന രഹസ്യ പാസ് വേര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് പ്രിന്റ് ചെയ്‌തെടുക്കാം. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കാനോ കാര്‍ഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളില്‍ പോകേണ്ടതില്ലന്നും പൊതു വിതരണ വകുപ്പ് അറിയിച്ചു

പുതിയ മോഡല്‍ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News