മദ്യാസക്തിയിൽ ജോജു കേറി പിടിച്ചുവെന്ന് പറയണമെന്ന് വനിതാ പ്രവത്തകയുടെ ചെവിയിലോതി കോൺഗ്രസ് നേതാവ്; വീഡിയോ വൈറൽ

നടന്‍ ജോജുവിനെതിരെ വ്യാജ ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വനിതാ പ്രവര്‍ത്തകരോട് നിര്‍ബന്ധിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു.ജോജു മദ്യപിച്ചിരുന്നുവെന്ന ആരോപണം ഇന്നലെത്തന്നെ പൊളിഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ്, വനിതാ പ്രവര്‍ത്തകരോട് ജോജു മോശമായി പെരുമാറിയെന്ന ആരോപണവും കെട്ടിച്ചമച്ചതാണെന്ന് വെളിവാക്കുന്ന വീഡിയോദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ജനങ്ങളെ വലച്ചുകൊണ്ടുള്ള കോണ്‍ഗ്രസ്സ് സമരത്തിനെതിരെ രംഗത്ത് വന്ന നടന്‍ ജോജു ജോര്‍ജ്ജിനെതിരെ വനിതാ പ്രവര്‍ത്തകരെക്കൊണ്ട് വ്യാജ ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സംഭവസ്ഥലത്തുവെച്ച് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ വി കെ മിനിമോള്‍ ഒരു മാധ്യമത്തോട് സംസാരിച്ചുകൊണ്ടിരിക്കെ ജോജുവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പിറകില്‍ നിന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ നിര്‍ദേശം നല്‍കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ജോജു അപമര്യാദയായി പെരുമാറി എന്ന് പറയാനായിരുന്നു പിന്നില്‍ നിന്നുള്ള നിര്‍ദേശം.

ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ഉള്‍പ്പടെ ആരോപിച്ചത്.എന്നാല്‍ വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ ആരോപണം ഇന്നലെത്തെന്നെ പൊളിഞ്ഞിരുന്നു.തുടര്‍ന്നാണ് വനിതാ പ്രവര്‍ത്തകരോട് ജോജു അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തിയത്.എന്നാല്‍ ഈ ആരോപണത്തിന്‍റെ ഉദ്ഭവം എവിടെനിന്നാണെന്ന് വെളിവാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ.സമരത്തിന്‍റെ മറവില്‍ ജോജുവിനെതിരെ വലിയ ആക്രമണമാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്.

ഇതോടെ പ്രതിഷേധം കോണ്‍ഗ്രസ്സിനു നേരെ തിരിയുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ജോജുവിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് അപമാനിക്കാനായി കോണ്‍ഗ്രസ്സിന്‍റെ ശ്രമം.എന്നാല്‍ കോണ്‍ഗ്രസ്സിന്‍റെ ഇത്തരം നീക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വ‍ഴിവെച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News