രാജ്യമെന്നാല്‍ മോദിയും ഷായുമല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യമെന്നാല്‍ മോദിയും ഷായുമല്ല എന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളെ വഴി തടയുന്നത് ആസ്വദിക്കുന്നവരല്ല ഞങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുന്നില്ലെന്നത് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഷാഫി പറമ്പിലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

1500 കോടിയുടെ നികുതിയിളവ് ഒന്നാം പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ വില വര്‍ദ്ധനവുണ്ട്. കൊവിഡ് കാലത്ത് യുപി, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചു. കേരളം വര്‍ദ്ധിപ്പിച്ചില്ല.

ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന സംസ്ഥാനങ്ങലില്‍ കേരളത്തേക്കാള്‍ നികുതി കൂടുതലാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്ട്രയിലും കേരളത്തേക്കാള്‍ വളരെ കൂടുതലാണ് പെട്രോള്‍ വില.

വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച ജോജുവിനെ ആക്രമിച്ചവരാണ് കോണ്‍ഗ്രസ്. മദ്യപിച്ചെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അത് പൊളിഞ്ഞു. ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും സംസ്ഥാനങ്ങള്‍ക്ക് നില്‍ക്കാനാവാത്ത സ്ഥിതിയാണുള്ളത്. ക്ലിഫ് ഹൗസിന് മുന്നില്‍ ഇത്തരം സംഭവമുണ്ടായപ്പോള്‍, പ്രതിഷേധിച്ച വനിതയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയില്‍ വ്യക്തമാക്കി.

ഇന്ധന വില വര്‍ധനവ് ഗൗരവകരമായ വിഷയമാണ്. കേരളത്തില്‍ മാത്രമല്ല രാജസ്ഥാന്‍ ഉള്‍പ്പടെ മിക്ക സംസ്ഥാനത്തും ഇതാണവസ്ഥ. കേന്ദ്ര നയത്തിനെതിരെ ഒരുമിച്ച് നില്‍ക്കണം. സംസ്ഥാനങ്ങളുമായി നികുതി പങ്ക് വയ്ക്കുന്ന നയം തുടങ്ങി വച്ചത് യുപിഎ സര്‍ക്കാരാണെന്നും കേന്ദ്ര നയം യുപിഎ സര്‍ക്കാരില്‍ നിന്ന് കണ്ട് പഠിച്ചതാണെന്നും മന്ത്രി നിയമസഭാ സമ്മേളനത്തിനിടെ വ്യക്തമാക്കി.

കേന്ദ്ര സെസ് പെട്രോളിന് 30.50 രൂപയും ഡീസലിന് 30 രൂപയുമാണ്. അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നികുതി വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here