കശ്മീർ മുസ്ലീങ്ങൾക്ക് എതിരായ വർഗീയ പരാമർശം; മുൻ ബിജെപി എംഎൽഎയ്ക്കെതിരെ കേസെടുത്ത് പൊലീസ്

കശ്മീർ മുസ്ലീങ്ങൾക്ക് എതിരായ വർഗീയ പരാമർശത്തിൽ മുൻ ബിജെപി എംഎൽഎ വിക്രം റൺദാവെക്ക് എതിരെ കേസെടുത്ത് പൊലീസ്. വേൾഡ് കപ്പിലെ പാക്കിസ്ഥാൻ്റെ വിജയത്തിന് പിന്നാലെ ആണ് മുതിർന്ന ബിജെപി നേതാവ് കൂടിയായ റൺദാവെ വർഗീയ പരാമർശം നടത്തിയത്.

മതവികാരം വ്രണപ്പെടുത്തിയത്തിന് റൺദാവെക്ക് എതിരെ ജമ്മു കശ്മീർ പോലീസ് കേസെടുത്തു. രണ്ട് ദിവസത്തിനകം സംഭവത്തിൽ വിശദീകരണം നൽകാൻ ബിജെപിയും റൺദാവെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിശദീകരണം ആവശ്യപ്പെട്ട് ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ മുൻ എംഎൽഎക്ക് നോട്ടീസ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel