അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് ഉടനെ മടങ്ങണം… തീരാവേദനയായി ആ യാത്ര

അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് ഉടനെ മടങ്ങണം… ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും നിര്‍ബന്ധം പിടിച്ച് മടങ്ങിയ അഞ്ജനയുടെ യാത്ര മരണത്തിലേക്കായതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.

ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തിയതായിരുന്നു ഡോ.അഞ്ജന ഷാജന്‍. അമ്മ ലതിക വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ ഇന്ന് തന്നെ മടങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് മടങ്ങുകയായിരുന്നു. ക്ഷേ, ആ യാത്ര തീരാത്ത വേദനയായി മാറി.

ശനിയാഴ്ചയാണ് അഞ്ജന ആളൂരിലെ വീട്ടില്‍നിന്ന് വീട്ടുകാരോട് യാത്രപറഞ്ഞ് കൊച്ചിയില്‍ ഷൂട്ടിങ്ങിനെത്തിയത്. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ വൈകി.

അച്ഛന്‍ ഷാജന്‍ ആലുവയിലെ ജോലി സ്ഥലത്തായതിനാല്‍ അമ്മ ലതിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ സഹോദരന്‍ അര്‍ജുന്‍ കൊച്ചിയിലായിരുന്നു.

മിസ് കേരള മത്സരത്തിലെ ജേതാവും കൂട്ടുകാരിയുമായ അന്‍സി കബീറിനൊപ്പം വീട്ടിലേക്ക് രാത്രി തന്നെ മടങ്ങാന്‍ തീരുമാനിച്ചു. വേഗത്തില്‍ വീട്ടിലെത്താനുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

2019ലെ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും കാറപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത കേരളപ്പിറവി ദിനത്തില്‍ ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. പുലര്‍ച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു.

ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു. സമീപത്തെ മരത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാര്‍ ഇടിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് ആന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News