ഉച്ചയ്ക്ക് നാവില്‍ രുചിയൂറും മട്ടന്‍ ബിരിയാണി ട്രൈ ചെയ്താലോ?

ഇന്ന് ഉച്ചയ്ക്ക് ഊണിന് പകരം നാവില്‍ രുചിയൂറും മട്ടന്‍ ബിരിയാണി ഒന്ന് ട്രൈ ചെയാലോ? ശരിയായ ക്രമത്തില്‍ ചെയ്താല്‍ വളരെ എളുപ്പം തയയാറാക്കാവുന്ന ഒരു കിടിലന്‍ വിഭവമാണ് മട്ടന്‍ ബിരിയാണ്. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

മട്ടണ്‍ മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ

മട്ടണ്‍ – അര കിലോ (ഇടത്തരം വലിപ്പത്തില് മുറിച്ചത്)
മല്ലിയില, പുതിനയില ഒരു ചെറിയ പിടി
കറിവേപ്പില – 10 ഗ്രാം
പച്ചമുളക് – 5
ജീരകം – 1 ടീസ്പൂൺ
ഇഞ്ചി -വെളുത്തുളളി – 3 ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി -2 ടീസ്പൂൺ
മുളകുപൊടി – അര ടീസ്പൂൺ
നാരങ്ങനീര് – 4 ടേബിൾസ്പൂൺ
കസ്കസ് – 2 ടീസ്പൂൺ
തൈര് – അര കപ്പ്

ബിരിയാണി അരി തയ്യാറാക്കാൻ

ബസ്മതി അരി – കാല് കിലോ
സവാള (അരിഞ്ഞത്) – 1 കപ്പ്
നെയ്യ് – 3 ടീസ്പൂൺ
കറുവാപ്പട്ട – 5
വഴനയില – 1
ഏലയ്ക്ക – 4
കറിവേപ്പില
വെളളം – അര ലിറ്റർ

മസാലയ്ക്ക് ആവശ്യമായത്

നെയ്യ് – 2 ടീസ്പൂൺ
കറുവാപ്പട്ട – 5
വഴനയില – 1
ഗ്രാമ്പൂ – 4
ജാതിയ്ക്ക 100 ഗ്രാം
തക്കാളി – 1

അലങ്കരിക്കാൻ

അണ്ടിപ്പരിപ്പ് – 50 ​ഗ്രാം
മുന്തിരി – 50 ​ഗ്രാം
സവാള അരിഞ്ഞത് – ഒരു കപ്പ്

ഉണ്ടാക്കുന്ന വിധം

മസാല ചേരുവകൾ നന്നായി യോജിപ്പിച്ച്  കഷണങ്ങളിൽ പുരട്ടി 10 മിനിറ്റ് വെയ്ക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരുക. ബാക്കിയുളള നെയ്യിൽ സവാളയും തവിട്ട് നിറത്തില്‍  വറുത്തെടുക്കുക.

3 ടീസ്പൂൺ നെയ്യിൽ അരിഞ്ഞ സവാള വഴറ്റി തക്കാളി ചേർത്ത് ഇതിലേക്ക് മട്ടണ്‍ കഷണങ്ങളിട്ട് പാകത്തിന് ഉപ്പും ചേർത്ത് ആവശ്യത്തിന് വെളളമൊഴിച്ച് വേവിച്ചെടുക്കണം.

മറ്റൊരു പാത്രത്തിൽ അരി തയ്യാറാക്കാം. ഇതിനായി ആദ്യം നെയ്യൊഴിച്ച് അരിയ്ക്കൊപ്പം കൊടുത്തിട്ടുളള മസാലകൾ ഇട്ട് വഴറ്റി, ഒടുവിൽ അരി ചേർക്കുക. ആവശ്യത്തിന് വെളളമൊഴിച്ച് ഉപ്പിട്ട് മൂടിവെച്ച് വേവിക്കുക.

ചുവടുകട്ടിയുളള പരന്ന പാത്രത്തിൽ ആദ്യം ചോറ്, മീതെ മട്ടണ്‍, വറുത്തെടുത്ത ഉളളിയും അണ്ടിപ്പരിപ്പും മുന്തിരിയും എന്നിങ്ങനെ ക്രമത്തിൽ നിരത്തുക. ഏറ്റവും മുകളിലും വറുത്ത സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലിയില എന്നിവ കൊണ്ട് അലങ്കരിക്കാം. മൂടിവെച്ച് ഒരു മിനിറ്റ് വേവിക്കുക. സ്വാദിഷ്ടമായ മലബാർ ബിരിയാണി തയ്യാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News