കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; കേരളത്തിൽ ബിജെപി കടുത്ത പ്രതിസന്ധിയിൽ, അടിയന്തിര ഇടപെടൽ  വേണം; കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്‍റെ കത്ത്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്…ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്റെ കത്ത്. കേരളത്തിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലെന്നും കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും ആവശ്യപ്പെട്ടാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്‍ കത്തയച്ചത്.

പാർട്ടിയെ പിന്നോട്ട് അടിപ്പിച്ചതിന്റെ ധാർമിക ഉത്തരവാദിത്വം നേതൃത്വത്തിനാണ്.  കേരളത്തിൽ പാർട്ടി 15 വർഷം പിറകോട്ട് പോയെന്നും പി പി മുകുന്ദന്‍ അയച്ച കത്തില്‍ പറയുന്നു.

സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് കത്തയച്ചത്. കത്തിൻ്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

അതേസമയം,ഇന്ന് നടക്കുന്ന  ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത  പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.  കോർ കമ്മിറ്റി അംഗങ്ങളായ എ.എൻ. രാധാകൃഷ്ണനും എം. ടി.രമേശും യോഗത്തിൽ പങ്കെടുക്കില്ല. കെ.സുരേന്ദ്രനെതിരായുള്ള പ്രതിഷേധമെന്ന് തീരുമാനത്തിന് കാരണമെന്നാണ് സൂചന.

ഭാരവാഹി യോഗത്തിൽ നിന്ന് ശോഭാ സുരേന്ദ്രനും വിട്ടു നിൽക്കും. കോർ കമ്മിറ്റിയിൽ നിന്ന് പി.കെ.കൃഷ്ണദാസും വിട്ടു നിൽക്കുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News