ജോജുവിന്റെ കാര്‍ തകര്‍ത്തവരെ ഉടന്‍ അറസ്റ്റ് ചെയ്യും; കൊച്ചി പൊലീസ് കമ്മീഷണര്‍

നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്തവരെ ഉടന്‍ അറസ്‌റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. ജോജു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെങ്കിലും അറസ്റ്റ് നടക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

നിലവില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിനും, ജോജുവിന്റെ വാഹനം തകര്‍ത്തതിനുമാണ്‌ കേസ് എടുത്തിരിക്കുന്നത്.

ജോജുവിനെതിരെയുള്ള പരാതിയില്‍ ഇതുവരെ വ്യക്തമായ തെളിവ് ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here