കുളിക്കുന്നതിനിടയ്ക്ക് മൂത്രമൊഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, പണി കിട്ടും

നമുക്കെല്ലാവര്‍ക്കുമുള്ള ഒരു ശീലമാണ് കുളിക്കുന്നതിനിടയ്ക്ക് മൂത്രമൊഴിക്കുന്നത്. നമ്മള്‍ കരുതുന്നതുപോലെ അത് അത്ര നിസ്സാരമല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ തേടിയെത്തും.

ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദത്തെ പൂര്‍ണ്ണ മൂത്രസഞ്ചിയുമായി ബന്ധപ്പെടുത്താന്‍ ഇത് നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കും. ഇത് ചിലപ്പോള്‍ മാനസികമായി നിങ്ങളില്‍ ഉണ്ടാക്കുന്ന ഒരു അസ്വസ്ഥതക്ക് കാരണമാകാം.

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുകയാണെങ്കില്‍, വെള്ളം ഒഴുകുന്നത് കേള്‍ക്കുമ്പോഴെല്ലാം മൂത്രമൊഴിക്കണമെന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് തോന്നും. ഇക്കാരണത്താല്‍ നിങ്ങള്‍ മൂത്രമൊഴിക്കാന്‍ ശ്രമിക്കുന്നതിന് വേണ്ടി മാത്രം പൈപ്പ് ഓണ്‍ ആക്കരുത്. ഇത് നിങ്ങളുടെ തലച്ചോറിലും മൂത്രാശയത്തിലും ഒരേ സ്വാധീനം ചെലുത്തുന്നു.

ദിവസവും കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത് ഞരമ്പുകള്‍ക്ക് തകരാറുണ്ടാക്കും. മറ്റേതെങ്കിലും അടിസ്ഥാന മെഡിക്കല്‍ പ്രശ്നങ്ങള്‍ നിങ്ങളുടെ മൂത്രസഞ്ചിയുടെ നിയന്ത്രണം കുറയുന്നതിലേക്ക് നയിച്ചേക്കാം.

അതിനാല്‍ തന്നെ കുളിക്കുമ്പോള്‍ സ്ഥിരമായി മൂത്രമൊഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി ആ ശീലം നിങ്ങള്‍ ഉപേക്ഷിക്കുന്നതായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here