കൂടുതല്‍ ബ്ലാ… ബ്ലാ… ബ്ലാ…വേണ്ട.. കാലാവസ്ഥാ ഉച്ചകോടിയില്‍ രോഷം പ്രകടിപ്പിച്ച് ഗ്രെറ്റ തന്‍ബര്‍ഗ്

ഗ്ലാസ്‌ഗോയില്‍ നടക്കുന്ന യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ മന്ദഗതിയിലാകുന്നതില്‍ കടുത്ത പ്രതിഷേധവുമായി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ‘മാറ്റം ഉള്ളില്‍ നിന്ന് വരാന്‍ പോകുന്നില്ലെന്നും കൂടുതല്‍ ബ്ലാ… ബ്ലാ… ബ്ലാ…വേണ്ടെന്നും ഗ്രെറ്റ തന്‍ബര്‍ഗ് വിമര്‍ശിച്ചു.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോക നേതാക്കളും മറ്റ് ഉദ്യോഗസ്ഥരും നമ്മുടെ ഭാവിയെ ഗൗരവമായി കാണുന്നതായി അഭിനയിക്കുകയാണെന്നും യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയെ വിമര്‍ശിച്ച് ഗ്രെറ്റ പറഞ്ഞു. ഗ്രെറ്റയോടൊപ്പം നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധമറിയിച്ച് രംഗത്തെത്തി.

ആഗോളതാപനത്തിന്റെ ദുരിതം ഇതിനകം അനുഭവിക്കുന്നവരുടെ മുന്നില്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് ലോക നേതാക്കളോട് കെനിയന്‍ കാലാവസ്ഥാ പ്രവര്‍ത്തക എലിസബത്ത് വാതുറ്റി വികാരാധീനമായ അഭ്യര്‍ത്ഥന നടത്തിയതും ശ്രദ്ധേയമായി.

”ഞാന്‍ ഇവിടെ ഗ്ലാസ്‌ഗോയിലെ ഈ കോണ്‍ഫറന്‍സ് സെന്ററില്‍ സുഖമായി ഇരിക്കുമ്പോള്‍, എന്റെ രാജ്യത്തെ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം പട്ടിണിയിലാണ്’, എലിസബത്ത് വാതുറ്റി പറയുന്നു. തന്റെ രാജ്യമായ കെനിയയില്‍ വരള്‍ച്ച കാരണം പലരും ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News