ADVERTISEMENT
മലയാളികളെ എന്നും പ്രണയിക്കാന്‍ പഠിപ്പിച്ച ചാക്കോച്ചന് ഇന്ന് പിറന്നാള്‍. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ചാക്കോച്ചന്‍ മലയാള മനസില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നത് അനിയത്തി പ്രാവ് സിനിമയിലെ സുധിയായിട്ടാണ്. ഇന്നും മലയാളികള്‍ക്ക് ഓര്‍ത്തെടുക്കാന്‍ നിരവധി കഥാപാത്രങ്ങളാണ് ചാക്കോച്ചന്‍ നമുക്കായി നല്‍കിയിട്ടുള്ളത്.
1981-ല്‍ പിതാവായ ബോബന്‍ കുഞ്ചാക്കോ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു. ഫാസില്‍ തന്നെ സംവിധാനം ചെയ്ത് 1997-ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ബാലതാരമായി മലയാള സിനിമകളില്‍ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്.
രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമല്‍ സംവിധാനം ചെയ്ത നിറം വാണിജ്യവിജയം കൈവരിച്ചു. പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങള്‍. 2004-ല്‍ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തു.
2005-ല്‍ വിവാഹിതനായ അദ്ദേഹം 2006-ല്‍ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തില്‍ മാത്രം അഭിനയിച്ച അദ്ദേഹം 2007-ല്‍ ചലച്ചിത്രരംഗത്ത് നിന്ന് പൂര്‍ണ്ണമായി വിട്ടുനിന്നു. 2008-ല്‍ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രശംസ നേടി.
2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമാണ്. അദ്ദേഹം പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്‌സ്, ത്രീ കിംഗ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ എന്നീ ചിത്രങ്ങള്‍ സാമ്പത്തിക വിജയം നേടി. 2012-ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി, മല്ലൂസിംഗ് എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി.2013 ഇല പുറത്തിറങ്ങിയ റോമന്‍സ് എന്ന ചലച്ചിത്രം വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ചോക്ലേറ്റ് നായകനായി ഒട്ടേറെ വര്‍ഷങ്ങള്‍ മലയാളികളുടെ ഹൃദയം കവര്‍ന്ന കുഞ്ചാക്കോ ബോബന് ജന്മദിനാശംസകള്‍ നേരുകയാണ് കൈരളിയും ആരാധകരും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.