റേഷൻ കാർഡുകൾ സ്മാർട്ട് കാർഡ് ആയി…

സംസ്ഥാനത്തെ റേഷൻ കാർഡുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറി. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് സ്മാർട്ട് കാർഡ്. പുസ്തക രൂപത്തിലോ, ഇ-കാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകൾ തുടർന്നും ഉപയോഗിത്തിലുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.

എടിഎം കാർഡിന്‍റെ മാതൃകയിലുള്ള റേഷൻ കാർഡുകൾ ആണ് ഇന്ന് മുതൽ പ്രബല്യത്തിൽ വന്നത്. ക്യൂ ആർ കോഡും ,ബാർ കോഡും ഉള്ള പുതിയ റേഷൻ കാർഡുകൾ ഉപയോഗിക്കാനും ,കൊണ്ടു നടക്കാനും സൗകര്യപ്രദമാണ്. സ്മാർട്ട് കാർഡ് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ മന്ത്രി ആന്‍റണി രാജുവിന് നൽകി ഉദ്ഘാടനം ചെയ്തു.

സ്മാർട്ട് റേഷൻ കാർഡിനുള്ള  അപേക്ഷകൾ ഓൺലൈനിലൂടെ  മാത്രമേ സ്വീകരിക്കൂ. റേഷൻ കാർഡിനായി അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ പാസ് വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാം.

സ്മാർട്ട് റേഷൻ കാർഡ് അപേക്ഷ നൽകാനോ കാർഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ല. പുതിയ മോഡൽ കാർഡുകൾ ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ  ഓൺലൈനായി അപേക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here