കീമോ എടുക്കാന്‍ പോവുകയാണെന്ന് അവര്‍ ജോജുവിനോട് പറഞ്ഞു; തുടര്‍ന്നാണ് അവന്‍ പ്രതികരിച്ചത്

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ എ.കെ.സാജന്‍.

ബ്ലോക്കില്‍ കുടുങ്ങി പോയ ഒരു കാന്‍സര്‍ രോഗിയുടെ അഭ്യര്‍ഥന കേട്ടാണ് നടന്‍ ജോജു ജോര്‍ജ് സമരത്തിലേക്ക് ഇറങ്ങിയതെന്ന് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ എ.കെ.സാജന്‍.

‘ഒരു മണിക്കൂറോളം ജോജു വാഹനത്തില്‍ തന്നെ ഇരുന്നു. വലിയ വണ്ടിയാണ്. എസിയൊക്കെ ഇട്ട് നന്നായി ഇരിക്കാം.തൊട്ടടുത്ത് കിടന്ന ഓട്ടോയില്‍ ഒരു അമ്മ ഉണ്ടായിരുന്നു. അവര്‍ ഒരു കാന്‍സര്‍ രോഗിയാണ് കീമോ എടുക്കാന്‍ പോവുകയാണെന്ന് ജോജുവിനോട് പറഞ്ഞു. ഇന്നാണ് ഡേറ്റ് കിട്ടിയത്. സമയത്ത് ചെന്നില്ലെങ്കില്‍ അടുത്ത ഡേറ്റ് പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാകും ഇനി കിട്ടുക എന്ന് അവര്‍ പറഞ്ഞു. സാറ് പറഞ്ഞാല്‍ അവര്‍ കേട്ടാലോ, ഒന്ന് പറയുമോ എന്ന് ആ അമ്മ അഭ്യര്‍ഥിച്ചു. ഇതോടെയാണ് ജോജു വാഹനത്തില്‍ നിന്ന് ഇറങ്ങി സംസാരിക്കാന്‍ പോയത്. പക്ഷേ, പ്രവര്‍ത്തകരുടെ തിരിച്ചുള്ള പ്രതികരണം മറിച്ചായിരുന്നു.’ സാജന്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ ഉള്‍പെടെയുളള പ്രതികരണം ഞെട്ടിച്ചു. മുന്‍ എം.എല്‍.എ അടക്കം ജോജുവിന്റെ വാഹനത്തിന്റെ ബോണറ്റില്‍ അടിച്ചു. കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും സാജന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ജോജു രംഗത്തെത്തിയിരുന്നു.

രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു പറഞ്ഞു. രണ്ട് മണിക്കൂറായി ആളുകള്‍ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോര്‍ജ് ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News