സമീക്ഷ യുകെ അഞ്ചാം ദേശീയസമ്മേളനം 2022 ജനുവരി 22 നു കൊവെന്‍ട്രിയില്‍

യുകെ യിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ അഞ്ചാം ദേശീയസമ്മേളനം 2022 ജനുവരി 22 നു നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സമീക്ഷ യുകെ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു. കൊവെന്‍ട്രിയില്‍ വെച്ചാകും സമ്മേളനം നടക്കുക. സമ്മേളന വേദിക്ക് 2020 ല്‍ നമ്മെ വിട്ടു പിരിഞ്ഞ സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ വൈസ് ചെയര്‍മാനും ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന സഖാവ് പി ബിജുവിന്റെ പേര് നല്‍കുവാനും നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു.

യുകെ യില്‍ കോവിഡ് മഹാമാരിയുടെ ഭീതി ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും കൂടി ഒരുദിവസമായി ചുരുക്കും. വിവിധ കലാപരുപാടികളോടുകൂടി ആകും പൊതുസമ്മേളനം അരങ്ങേറുക. സമീക്ഷ യുകെ യുടെ 23 ബ്രാഞ്ചുകളില്‍ നിന്നും ഉള്ള പ്രതിനിധികളും ഒപ്പം യുകെ മലയാളികളിലെ പുരോഗമനപരമായ ആശയഗതിയുള്‍ക്കൊള്ളുന്നവരും സമ്മേളനത്തില്‍ പങ്കെടുക്കും.

ദേശീയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യുകെ യുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു വരികയാണ്. 15 ഓളം ബ്രാഞ്ചുകളുടെ സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. നവംബര്‍ അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും.

തികഞ്ഞ ആവേശത്തോടെ ബ്രാഞ്ചുസമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടു സമീക്ഷ യുകെ ദേശീയ സമ്മേളനത്തിലേക്ക് കടക്കുമ്പോള്‍ യുകെ മലയാളികളിലെ പുരോഗമനപരമായ ആശയഗതിയുള്‍ക്കൊള്ളുന്ന ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ എന്നിവര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here