ഊര്‍ജ്ജസ്വലരായ ഈ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് വലിയ അംഗീകാരമാണ്: ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍.

അഞ്ജന, തന്റെ ‘സല്യൂട്ട്’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും അന്‍സി ഒരു പരസ്യ ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

ചെറുപ്പക്കാരും ഊര്‍ജ്ജസ്വലരുമായ ഈ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്നു. അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ പ്രയാസകരമായ സമയം കടന്നുപോകാന്‍ തന്റെ പ്രാര്‍ഥനയുണ്ട്’ ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇന്നലെ പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു.

സമീപത്തെ മരത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാര്‍ ഇടിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് ആൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News