കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബിജെപി ദേശീയ നേതൃത്വത്തിന് വീഴ്ച, പ്രവർത്തകർ പാർട്ടി വിട്ടു പോയി: പി പി മുകുന്ദൻ കൈരളി ന്യൂസിനോട്

കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ദേശീയ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദൻ കൈരളി ന്യൂസിനോട്.

കോർ കമ്മറ്റിയിൽ നിന്നും നേതാക്കൾ വിട്ടുനിൽക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും നിരാശരാണെന്നും പി പി മുകുന്ദൻ വ്യക്തമാക്കി.

കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ദേശീയ നേതൃത്വത്തിനും വീഴ്ച സംഭവിച്ചു. ഏഴ് മാസമായിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കാനായില്ല. അതുകൊണ്ടാണ് ദേശീയ നേതൃത്വത്തിന് കത്തയച്ചത്. നിരവധി പ്രവർത്തകർ പാർട്ടി വിട്ടു പോയി. കേരളത്തിലെ പ്രശ്‌നങ്ങൾ ദേശീയ നേതൃത്വം ലാഘവത്തോടെ കാണരുതെന്നും പി പി മുകുന്ദൻ കൈരളി ന്യൂസിനോട് പറഞ്ഞു.

നേതാക്കൾ പാർട്ടി ആദർശം മുറുകെ പിടിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ബിജെപിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പി പി മുകുന്ദന്‍ വ്യക്തമാക്കി.

കേരളത്തിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലെന്നും കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും ആവശ്യപ്പെട്ട് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

പാർട്ടിയെ പിന്നോട്ട് അടിപ്പിച്ചതിന്റെ ധാർമിക ഉത്തരവാദിത്വം നേതൃത്വത്തിനാണ്.  കേരളത്തിൽ പാർട്ടി 15 വർഷം പിറകോട്ട് പോയെന്നും പി പി മുകുന്ദന്‍ അയച്ച കത്തില്‍ പറയുന്നു.

സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് കത്തയച്ചത്. കത്തിന്‍റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News