സൈനസൈറ്റിസ് ഉണ്ടാകുന്നതെങ്ങനെ..?

അണുബാധയെതുടര്‍ന്ന് സൈനസുകളിലെ ശ്ളേഷ്മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്. ആയുര്‍വേദത്തില്‍ ‘പീനസം’ എന്നാണിതറിയപ്പെടുക. സാധാരണഗതിയില്‍ ശ്ളേഷ്മസ്തരത്തിലെ ചെറുരോമങ്ങള്‍ ശ്ളേഷ്മത്തെ പതിയെ തള്ളിനീക്കും.

എന്നാല്‍  സൈനസുകള്‍ക്ക് അണുബാധയും വീക്കവുമുണ്ടാകുന്നതോടെ ശ്ളേഷ്മത്തിന്‍െറ ഒഴുക്ക് തടസ്സപ്പെട്ട് കെട്ടിക്കിടക്കുന്നു. കെട്ടിക്കിടക്കുന്ന ശ്ളേഷ്മം അണുക്കള്‍ പെരുകാന്‍ സാഹചര്യമൊരുക്കി സൈനസൈറ്റിസ് രൂപപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം, മേല്‍നിരയിലെ അണപ്പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ, പോട്, ശ്വാസകോശ സംബന്ധമായ ചില രോഗങ്ങള്‍ എന്നിവയൊക്കെ സൈനസൈറ്റിസിന് ഇടയാക്കും.

മൂക്കിന്‍റെ ഘടനാപരമായ വൈകല്യങ്ങളും ചിലരില്‍ സൈനസൈറ്റിസിനിടയാക്കും. സൈനസൈറ്റിസ് പൊടുന്നനെയോ ക്രമേണയോ ഉണ്ടാകാം. കവിളുകള്‍ക്കുള്‍ഭാഗത്തോ പുരികത്തിന് മുകളില്‍ നെറ്റിയിലോ ഉള്ള സൈനസുകളിലെ അണുബാധ പൊടുന്നനെ ഉണ്ടാകാം.

പെട്ടെന്നുണ്ടാകുന്ന വേദന, മൂക്കടപ്പ്, തൊണ്ടയിലേക്ക് കഫം ഒഴുകിയിറങ്ങുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ക്രമേണ ഉണ്ടാകുന്ന സൈനസൈറ്റിസിന്‍റെയും പ്രധാന ലക്ഷണം വേദനയാണ്.

സൈനസിന്‍റെ സ്ഥാനങ്ങള്‍ക്കനുസരിച്ച് വേദന മാറിവരാം. ശബ്ദം അടയുന്നതോടൊപ്പം മൂക്കില്‍ ദശയുള്ളവരില്‍ സ്ഥിരം മൂക്കടപ്പും വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News