പ്രാകൃതരൂപമെന്ന് പരിഹാസം, കാട്ടിലേയ്ക്ക് തിരികെ മടക്കം, ഒടുവില്‍ സ്റ്റൈലന്‍ ലുക്കില്‍ തീപാറിയ്ക്കും വരവ്; വൈറലായി എല്ലി

പ്രാകൃതരൂപമെന്ന് പറഞ്ഞ് കളിയാക്കിയ വിഷമത്തില്‍ കാട്ടിലേയ്ക്ക് മടങ്ങിയ സാന്‍സി ഇന്ന് ലോകത്തെ ഞെട്ടിച്ച സ്‌റ്റൈലന്‍ ലുക്കില്‍ തിരിച്ചു വന്ന് തരംഗമായിരിക്കുകയാണ്. വെളുത്ത ഷര്‍ട്ടും കറുത്ത സ്യൂട്ടും ധരിച്ച് ചിരിയോടെ നില്‍ക്കുന്ന എല്ലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഇപ്പോള്‍ ഏറ്റെടുത്തു.

യഥാര്‍ഥ ജീവിതത്തിലെ മൗഗ്ലി എന്നറിയപ്പെടുന്ന സാന്‍സിമാന്‍ എല്ലി എന്ന ചെറുപ്പക്കാരന് രൂപത്തിന്റെ പേരില്‍ നിരവധി പരിഹാസം ഏറ്റുവാങേങ്ങേണ്ടി വന്നു. ആളുകളുടെ കളിയാക്കല്‍ സഹിക്കവയ്യാതായപ്പോള്‍ എല്ലി കാട്ടിലേക്ക് താമസം മാറ്റി. ഇപ്പോള്‍ എല്ലിയുടെ ജീവിതം ആകെ മാറിമറിഞ്ഞിരിക്കുകയാണ്.

കാട്ടില്‍ നിന്നും നാട്ടിലെത്തിയ എല്ലി ഇപ്പോള്‍ സ്‌കൂളില്‍ ചേര്‍ന്നിരിക്കുകയാണ്. വെളുത്ത ഷര്‍ട്ടും കറുത്ത സ്യൂട്ടും ധരിച്ച് ചിരിയോടെ നില്‍ക്കുന്ന എല്ലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

1999-ല്‍ ജനിച്ച എല്ലിക്ക് മൈക്രോസെഫാലി എന്ന അസുഖം ബാധിച്ചു. മൈക്രോസെഫാലി എന്നാല്‍ ജനിക്കുമ്പോള്‍ കുട്ടിയുടെ തല തീരെ ചെറുതായിരിക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥ ആളുകളില്‍ നിന്നും സാന്‍സിമാന്‍ എല്ലിയെ അകറ്റി. എല്ലിയെ കാണുമ്പോള്‍ ആളുകള്‍ മാറി നടക്കാന്‍ തുടങ്ങി.

മാനസിക വളര്‍ച്ചയില്ലാത്തതിനാല്‍ എല്ലിയിക്ക് സ്‌കൂളിലും അഡ്മിഷന്‍ കിട്ടിയില്ല. കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്ത എല്ലിയെ അംഗീകരിക്കാന്‍ ആരും തയ്യാറായില്ല. 2020 ഫെബ്രുവരിയില്‍ അഫ്രിമാക്‌സ് ടിവി എല്ലിയുടെ അമ്മയുടെ അഭിമുഖം യു ട്യൂബില്‍ ഇട്ടതോടെയാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്. അമ്മയുടെ ഈ അഭിമുഖം ലോകം മുഴുവന്‍ ശ്രദ്ധ നേടിയതോടെ സാന്‍സിമാന്റെ ജീവിതമാകെ മാറിമറിഞ്ഞു.

അഫ്രിമാക്സ് ടിവി ഒരു ക്രൗഡ് ഫണ്ടിംഗ് സംരംഭം ഇവര്‍ക്കായി ആരംഭിച്ചു. എല്ലിയെയും കുടുംബത്തെയും സഹായിക്കാന്‍ ചാനല്‍ ഒരു പേജ് ആരംഭിക്കുകയും ചെയ്തു. സാന്‍സിമാന്‍ എല്ലിയുടെയും അമ്മയുടെയും ജീവിത സാഹചര്യങ്ങള്‍ ഇതോടെ മാറിമറിഞ്ഞു.
റുവാണ്ടയിലെ ഗിസെനിയിലെ ഉബുംവെ കമ്മ്യൂണിറ്റി സെന്ററിലെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് സാന്‍സിമാന്‍ ഇപ്പോള്‍ പഠിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here