വിക്രം സെറ്റില്‍ ഫഹദ് ഫാസിലിനും ലോകേഷ് കനകരാജുവിനുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് കമല്‍ ഹാസന്‍. നവംബര്‍ 7നാണ് കമല്‍ ഹാസന്റെ 67-ാം പിറന്നാള്‍.
എന്നാല്‍ അതിന് മുന്നോടിയായി വിക്രമിന്റെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന് സെറ്റില്‍ സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കുകയായിരുന്നു. ആഘോഷത്തില്‍ ഫഹദ് ഫാസിലും സംവിധായകന്‍ ലോകേഷ് കനകരാജും പങ്കെടുത്തു.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. കമല്‍ ഹാസന്റെ കഴിഞ്ഞ ജന്മ ദിനത്തിലായിരുന്നു ‘വിക്ര’ത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്റെ നിര്‍മ്മാണം.
ചിത്രത്തില്‍ കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഫഹദിന് പുറമെ നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് മലയാളി താരങ്ങള്‍. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
വിജയ് ചിത്രം സര്‍ക്കാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചതും ഗിരീഷ് ഗംഗാധരന്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്‌ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
#Ulaganayagan #KamalHaasan B’day month is here. Nov 7 🎂 celebrations have already started, thanks to his #Vikram team headed by Dir @Dir_Lokesh
Sema azhagaa happy ah irukaru Nammavar 👌#FahadhFaasil @SGayathrie @MrRathna #Sandy pic.twitter.com/gmW4NUexTt
— Kaushik LM (@LMKMovieManiac) November 1, 2021
Get real time update about this post categories directly on your device, subscribe now.