ജപ്പാന്‍ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നിലനിര്‍ത്തി ഭരണസഖ്യം; കിഷിഡ പ്രധാനമന്ത്രിയായി തുടരും

ജപ്പാനില്‍ കിഷിഡ പ്രധാനമന്ത്രിയായി തുടരും. ജപ്പാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ ഭരണസഖ്യമായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) വന്‍ ഭൂരിപക്ഷം നിലനിര്‍ത്തി. പാര്‍ട്ടിയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. ഇതോടെ, കിഷിഡ പ്രധാനമന്ത്രിയാകും.

465 സീറ്റുള്ള അധോസഭയില്‍ എല്‍ഡിപി കൊമേറ്റോ സഖ്യം 293 സീറ്റ് നേടി. 233 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. നേരത്തേ സഖ്യത്തിന് 305 സീറ്റുണ്ടായിരുന്നു. കഴിഞ്ഞ തവണ 276 സീറ്റുണ്ടായിരുന്ന എല്‍ഡിപിക്ക് ഇത്തവണ 261സീറ്റുകളേ ലഭിച്ചുള്ളൂ. എങ്കിലും, കഷ്ടിച്ച് 212 സീറ്റ് നേടിയേക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍, അതിനെ തകിടം മറിച്ചാണ് ഫലം കിഷിഡയ്ക്ക് ഒപ്പമായത്.

കടുത്ത പോരാട്ടമാണ് കഴിഞ്ഞതെന്നു കിഷിഡ വ്യക്തമാക്കി. ‘പുതിയ ക്യാപിറ്റലിസം’ വഴി സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ലക്ഷ്യമിട്ടുള്ള പുതിയ പ്രതിരോധനയവും കാലാവസ്ഥാമാറ്റത്തിനെതിരെ നടപടികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here