കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ചിക്കന്‍ മക്രോണി പോള

ഇതുവരെ പൊതുവേ ആരും ട്രൈ ചെയ്തിട്ടില്ലാത്ത ഒരു വിഭവമായിരിക്കും ചിക്കന്‍ മക്രോണി പോള. വളരെ അധികം രുചിയുള്ള ഒരു വിഭവമാണ് ഇതി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടമാകും.

വളരെ എളുപ്പത്തില്‍ നാവില്‍ രുചിയൂറും ചിക്കന്‍ മക്രോണി പോള തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

ചേരുവകള്‍

മക്രോണി വേവിച്ചത്: ഒരു കപ്പ്
ചിക്കന്‍ വേവിച്ചത്: അരക്കപ്പ്
മുട്ട: മൂന്ന്
ബട്ടര്‍: ഒരു ടേബിള്‍സ്പൂണ്‍
സവാള: അരക്കപ്പ്
പച്ചമുളക്: രണ്ട്
മല്ലിയില: ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു സ്പൂണ്‍
മല്ലിപ്പൊടി: അരസ്പൂണ്‍
മഞ്ഞള്‍പ്പൊടി: കാല്‍ സ്പൂണ്‍
കുരുമുളകുപൊടി: അരസ്പൂണ്‍
ഗരംമസാല പൗഡര്‍: കാല്‍ സ്പൂണ്‍
നെയ്യ്: ഒരു സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ബട്ടര്‍ ചേര്‍ത്ത് സവാള, പച്ചമുളക്, മല്ലിയില, പച്ചമുളക്, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക.

ഇതിലേക്ക് ചിക്കന്‍ വേവിച്ചരിഞ്ഞതും ചേര്‍ത്ത് യോജിപ്പിക്കുക. മുട്ടയില്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തടിക്കുക. ഇതിലേക്ക് ചിക്കന്‍ കൂട്ടും മക്രോണിയും ചേര്‍ത്തിളക്കി ഒരു സോസ്പാനിലേക്ക് മാറ്റി 20 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News