സഞ്ചാരികളേ..ഇതിലേ..ഇതിലേ..വരവേറ്റ് തായ്ലന്‍ഡും ഇസ്രായേലും

ലോകത്ത് കൊവിഡ് ഭീതിയില്‍ ഭീതിയൊഴിഞ്ഞുവരുന്ന സാഹചര്യത്തില്‍ സഞ്ചാതികളെ വരവേറ്റ് തായ്ലന്‍ഡും ഇസ്രയേലും. ലോകമൊട്ടാകെയുള്ള സഞ്ചാരികളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

18 മാസങ്ങള്‍ക്കു ശേഷം തായ്ലന്‍ഡില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരത്തോടെ പതിനായിരത്തോളം സഞ്ചാരികള്‍ പുക്കറ്റിലും ബാങ്കോക്കിലും എത്താനാണ് സാധ്യത.

അറുപതിലേറെ വരുന്ന ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്കാണ് ക്വാറന്റീനില്ലാതെ തായ്ലന്‍ഡില്‍ പ്രവേശനം അനുവദിച്ചത്.

വാക്‌സിന്‍ എടുത്തിരിക്കണം എന്ന നിബന്ധനയേ ഒള്ളൂ. ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളം, പുക്കറ്റ് രാജ്യാന്തര ടെര്‍മിനല്‍ എന്നിവവഴിയാണ് ആദ്യഘട്ടത്തില്‍ പ്രവേശനം.

വിദേശ സഞ്ചാരികള്‍ക്ക് ഇസ്രയേലും ഇന്നലെ മുതല്‍ പ്രവേശനം അനുവദിച്ചു തുടങ്ങിയതും കൊവിഡ് ആഘാതത്തില്‍ നിന്ന് ലോകമുണരുന്നെന്ന സന്തോഷവാര്‍ത്ത നല്‍കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News