മുഖക്കുരു വന്ന പാടുകള്‍ മായാന്‍ ഒരു ഒറ്റമൂലി

കൗമാരക്കാരെയും യുവാക്കളെയും അലട്ടുന്ന ഏറ്റവും വലിയ സൗന്ദര്യപ്രശ്‌നമാണ്‌ മുഖക്കുരുവും മുഖക്കുരു വന്ന പാടുകളും. സാധാരണ മുഖുക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ തനിയേ മാറും.

അല്ലാത്ത പക്ഷം ക്രീമുകള്‍ ഉപയോഗിച്ച്‌ മാറ്റാനാകും. എന്നാല്‍ മുഖക്കുരു മൂലമുണ്ടാകുന്ന കുഴികള്‍ ഇല്ലാതാക്കാന്‍ എല്ലാ മരുന്നുകള്‍ക്കും കഴിഞ്ഞെന്നു വിരില്ല. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

മുഖക്കുരുവിനെ തടയാനും  പാടുകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി ഒരു ഫേസ് പാക്ക് തയ്യാറാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.

മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതിനായി ഒരു ടീസ്പൂണ്‍ തേന്‍, നാരങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് മുഖക്കുരുവിന്‍റെ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

വെളിച്ചെണ്ണയിൽ ഒമേഗ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൽ എളുപ്പത്തിൽ ഇറങ്ങി ചെല്ലുവാനും, ഈർപ്പം പകർന്ന് ചർമ്മത്തിൽ കേടുപാടുകൾ തീർക്കുവാനും സഹായിക്കും. പ്രശ്നബാധിത പ്രദേശങ്ങളിൽ മാത്രം ഇത് ഉപയോഗിക്കുക അല്ലെങ്കിൽ ഇത് കൂടുതൽ മുഖക്കുരു ഉണ്ടാകുന്നതിലേക്ക് നയിച്ചേക്കാം.

മുഖക്കുരുവിന്റെ പാടുകൾ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരങ്ങളിൽ ഒന്നാണ് ആപ്പിൾ സിഡർ വിനാഗിരി. ഇത് രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചർമ്മത്തെ കൂടുതൽ തെളിമയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News