കൊച്ചിയിലെ കോണ്‍ഗ്രസ് അക്രമസമരം; 15 നേതാക്കള്‍ക്കെതിരെ കേസ്, മുഹമ്മദ് ഷിയാസ് ഒന്നാം പ്രതി

നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.  മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുളള ഏ‍ഴ്  പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.  അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍  15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസും കൊടിക്കുന്നില്‍ സുരേഷുമാണ് രണ്ടും മൂന്നും പ്രതികള്‍. വി പി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗ്ഗീസ്, എന്‍ വേണുഗോപാല്‍, ഡൊമിനികി പ്രസന്‍റേഷന്‍, സേവിയര്‍ തായങ്കരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉള്‍പ്പെടെ ഉപരോധത്തിന് നേതൃത്വം നല്‍കിയ 15 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. പ്രതികള്‍ എത്ര ഉന്നതരായാലും കര്‍ശനമായ നടപടിയുണ്ടാകുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

അന്യായമായി സംഘം ചേരല്‍, മാര്‍ഗ്ഗതടസം സൃഷ്ടിക്കുക തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം ജോജുവിനെതിരായി മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ക‍ഴമ്പില്ലെന്നും പൊലീസ് അറിയിച്ചു.

നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസിന്‍റെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ടും രണ്ട് കേസുകളാണ് മരട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  കാര്‍ തകര്‍ത്ത സംഭവത്തില്‍  മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഏ‍ഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  പ്രതികളെ തിരിച്ചറിഞ്ഞതായും എത്ര ഉന്നതരായാലും ഉടന്‍ അറസ്റ്റിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here