പുതിയ മോഡലുമായി ബിവൈഡി ഇലക്ട്രിക് എംപിവി; വില 29.6 ലക്ഷം രൂപ

ബിവൈഡി പുതിയ ഇലക്ട്രിക് മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ ഇ6 എന്ന ഈ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 29.6 ലക്ഷം രൂപയാണ് വണ്ടിയുടെ എക്‌സ്-ഷോറൂം വിലയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടക്കത്തില്‍ വാണിജ്യ ആവശ്യത്തിന് മാത്രമായിരിക്കും വാഹനം നല്‍കുക. അതിനു ശേഷം സ്വകാര്യ ഉപയോഗത്തിനുള്ള വാഹനവും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

71.7 കിലോവാട്ടിന്റെ ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വാഹനത്തില്‍. ഇത് ഒറ്റ ചാര്‍ജില്‍ 415 കിലോമീറ്റര്‍ മുതല്‍ 520 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും.

70kWh ഇലക്ട്രിക് മോട്ടോര്‍ നല്‍കുന്ന ഇതിന് 180 Nm പീക്ക് ടോര്‍ക്ക് സൃഷ്ടിക്കാനും 130 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യാനും കഴിയും.
ബിവൈഡിയുടെ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.

പുതിയ e6 ഇലക്ട്രിക് എംപിവി പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയ്ക്ക് പുറമെ വിജയവാഡ, അഹമ്മദാബാദ്, കൊച്ചി തുടങ്ങിയ നഗരങ്ങളിലും 29.6 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ലഭ്യമാകുമെന്ന് BYD അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News