തലമുടി വട്ടത്തില്‍ കൊഴിയാറുണ്ടോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

തലമുടി വട്ടത്തില്‍ കൊഴിയുന്നത് എന്തുകൊണ്ടാണ്? ഇത് പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാകുമോ? ഇതൊക്കെ ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മരുന്നുകള്‍ മാറി മാറി കഴിച്ചാലും സ്ഥിരമായി ഇതിനൊരു പരിഹാരം കാണാനും നമുക്ക് സാധിക്കാറില്ല എന്നതാണ് സത്യാവസ്ഥ.

തലമുടി വട്ടത്തില്‍ പൊഴിയുന്നത് പല കാരണങ്ങള്‍കൊണ്ടാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഇതു കണ്ടുവരുന്നു. പെട്ടെന്നുണ്ടാകുന്ന ഷോക്ക്, മാനസിക പിരിമുറുക്കം എന്നിവയാണ് മുടി വട്ടത്തില്‍ കൊഴിയുന്നതിന് കാരണം. ദന്തരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള അണുബാധകള്‍ ഉണ്ടാകുമ്പോഴും ചിലരില്‍ ഇത് സംഭവിക്കാം. ചെറിയ ശതമാനം ആളുകളില്‍ പാരമ്പര്യമായും ഇതു കാണാം.

അയണിന്റെ കുറവ് മുടി കൊഴിച്ചിലിനെ കൂടുതല്‍ ത്വരിതപ്പെടുത്തും. പ്രോട്ടീന്‍ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം താല്‍ക്കാലികമായി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരമാണ്.

നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും.

ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും. നെല്ലിക്കാപ്പൊടിയും നാരങ്ങാനീരും കലര്‍ത്തി മുടിയില്‍ പുരട്ടാം.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി 5 മുതല്‍ 6 ആഴ്ചകള്‍ കാത്തിരുന്നതിന് ശേഷവും അമിതമായി മുടി കൊഴിയുന്നുണ്ടെങ്കില്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News