മുഹമ്മദ് ഷമിയെ പിന്തുണച്ചു; വിരാട് കോലിയുടെ ഒമ്പത് മാസം പ്രായമുള്ള മകൾക്ക് ബലാത്സംഗ ഭീഷണി

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് വിരാട് കോലിയുടെ ഒമ്പത് മാസം പ്രായമുള്ള മകൾക്ക് നേരെ ബലാത്സംഗ ഭീഷണി. ദില്ലി വനിതാ കമ്മീഷൻ ഉടൻ നടപടിയാവശ്യപ്പെട്ട് ദില്ലി പൊലീസിന് നോട്ടീസയച്ചു. ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിയുടെ മതത്തിലേക്ക് ചൂണ്ടി സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നത്.

മുഹമ്മദ് ഷമിക്ക് എതിരായ വർഗീയ ട്രോളുകൾക്കെതിരെ രൂക്ഷ വിമർശവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി രംഗത്തെത്തിയതിന് പിന്നാലെയാണ് കോലിക്കും കുടുംബത്തിനും ഭീഷണി ഉയർന്നത്. ഷമ്മിക്കെതിരെയുള്ള സമൂഹ മാധ്യമങ്ങളിലെ വർഗീയ ട്രോളുകൾക്ക് പിന്നിൽ നട്ടെല്ലില്ലാത്തവരാണ് എന്നാണ് കോലി പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News