സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞ ആളെയാണ് വി ടി ബൽറാം ഇടത്പക്ഷക്കാരനാക്കുന്നത് 

 ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്യുന്നതിനിടെ നടന്‍ ജോജു ജോര്‍ജ് അക്രമിക്കപ്പെട്ട സംഭവത്തില്‍ ന്യായീകരണവുമായി വി.ടി ബല്‍റാം രംഗത്തുവന്നത് ജോജുവിന് കമ്മ്യൂണിസ്റ്റ് ചായ്‌വ് ഉണ്ടെന്ന് മനപൂര്‍വം വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സോഷ്യല്‍മീഡിയ കാണുന്നത്.അതിനൊരു പ്രധാന കാരണവുമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് അക്രമത്തെത്തുടര്‍ന്ന് ജോജു നടത്തിയ പ്രതികരണത്തില്‍ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്. എന്റെ അമ്മ കോണ്‍ഗ്രസാണ്. എനിയ്ക്ക് പാര്‍ട്ടിയോട് യാതൊരു വിരോധവുമില്ല. പാര്‍ട്ടിയിലെ ചില വിവരമില്ലാത്തവരാണ് അക്രമത്തിന് പിന്നിലെന്നാണ് ജോജു പറഞ്ഞത്.

എന്നാല്‍, വിഷയം ജനം ഏറ്റെടുക്കുകയും കോണ്‍ഗ്രസിനെതിരെ വന്‍ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിരം തന്ത്രങ്ങള്‍ പ്രയോഗിയ്ക്കാതെ വേറെ വഴിയില്ലല്ലോ.

ജോജുജോര്‍ജിന്റെ രാഷ്ടീയം ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. നിയമസഭാ തിരഞ്ഞെടുപ്പിലൊക്കെ നിരന്തരം സി.പി.ഐ.എമ്മിന് വേണ്ടി പ്രചാരണം നടത്തിയ ആളായിരുന്നു. അങ്ങനെയുള്ള ഒരാള്‍ കോണ്‍ഗ്രസ് സമരത്തില്‍ കയറി പ്രതിഷേധമുണ്ടാക്കുമ്പോള്‍ അത് സദുദ്ദേശപരമാണ് എന്ന് ആര്‍ക്കും തോന്നില്ല. അതുകൊണ്ടായിരിക്കും അവിടെ പ്രശ്നങ്ങളുണ്ടായത് എന്നാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വി.ടി ബല്‍റാം പറഞ്ഞത്. സ്വാഭാവികം. കോണ്‍ഗ്രസിനെതിരെ പ്രതികരിക്കുന്നവരെ ഇടതുപക്ഷമാണെന്ന് പറഞ്ഞ് നിര്‍ത്തുകയും അയാള്‍ മദ്യപാനിയാണെന്നും തങ്ങളുടെ വനിതാ പ്രവര്‍ത്തകരെ കയറിപ്പിടിച്ചുവെന്നു പറഞ്ഞ് വ്യാജ ആരോപണങ്ങല്‍ ചമയ്ക്കുന്നതും കോണ്‍ഗ്രസിന്റെ പതിവു പ്രയോഗമാണെന്നും അറിയാത്തവരായി ആരു തന്നെ കാണില്ല. കാരണം, ഈ തന്ത്രങ്ങളെല്ലാം പാളുന്നിടത്ത്  പ്രയോഗിക്കുന്നത് കോണ്‍ഗ്രസ് പതിവാക്കിയിരിക്കുകയാണ്.

ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പ്രമുഖ സിനിമാനടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പല നിലപാടുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് ജോജു.പ്രളയദുരിതാശ്വാസം ജനങ്ങളിൽ എത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പരാമർശം വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. . ധർമ്മജൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ധർമജൻ പറയുന്നത് ശരിയാവും എന്ന് അഭിപ്രായം പറഞ്ഞ ആളെയാണ് വി ടി ബൽറാം ഇടത്പക്ഷക്കാരനാക്കുന്നത്

വി ടി ബല്‍റാം, കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ച ജോജു, ധര്‍മ്മജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിന്, കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിക്കാഞ്ഞത് എന്തെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധിയാളുകള്‍ ചോദ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍, ഒന്നിനും മറുപടിനല്‍കാതെ ഒ‍ഴിഞ്ഞുമാറുകയാണ് കോണ്‍ഗ്രസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here