കുറ്റ്യാടി ചുരത്തിൽ കനത്ത മഴയും മണ്ണിടിച്ചിലും; ഗതാഗതം തടസപ്പെട്ടു

വയനാട് നിരവിൽപ്പുഴ- കുറ്റ്യാടി ചുരത്തിലും പരിസര പ്രദേശങ്ങളിലും കനത്തമഴ. ഇതേ തുടർന്ന് ചുരം റോഡിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും മണ്ണിടിഞ്ഞതിനെതുടർന്ന് ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങൾ കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം, കോഴിക്കോട് മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം. അടിവാരം പുതുപ്പാടി കാവിലുംപാറ തുടങ്ങിയ മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലയിലേ കകും പ്രത്യേകിച്ച് ചുരത്തിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കേണ്ടതാണ്. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News