മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി അനുമതി; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് എം.എസ്. ഒഫ്ത്താല്‍മോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടുത്തിടെ എം.എസ്. ഇ.എന്‍.ടി.യ്ക്ക് 2 സീറ്റുകള്‍ അനുവദിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇ.എന്‍.ടി. പി.ജി. കോഴ്‌സുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നതാണ്. ഇതിലൂടെ ഇ.എന്‍.ടി. വിഭാഗത്തില്‍ നൂതന ചികിത്സകള്‍ വരുംകാലങ്ങളില്‍ ജനങ്ങള്‍ക്ക് ലഭ്യമാകും.

എം.എസ്. ഒഫ്ത്താല്‍മോളജി കോഴ്‌സിന് എത്രയും വേഗം അന്തിമാനുമതി വാങ്ങി ഈ വര്‍ഷം തന്നെ അഡ്മിഷന്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. 2013-ല്‍ ഈ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ആരംഭിച്ചെങ്കിലും പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമായത് ഈ വര്‍ഷമാണ്. എം.എസ്. ഒഫ്ത്താല്‍മോളജി കോഴ്‌സ് ആരംഭിക്കുന്നതോടെ നേത്രരോഗങ്ങള്‍ക്കും വരും കാലങ്ങളില്‍ നൂതന ചികിത്സ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News