എ.കെ.ആന്റണി ഒരണ സമരത്തില്‍ പങ്കെടുത്തിട്ടില്ല: കൈരളി ന്യൂസിനോട് തുറന്നുപറഞ്ഞ് ജി.ബാലചന്ദ്രന്‍

എ.കെ.ആന്റണി ഒരണ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രൊഫ.ജി.ബാലചന്ദ്രന്‍. ജി.ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഇന്നലെയുടെ തീരത്ത് എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലാണ്. കൂടാതെ അഷ്ടമുടി ജലോത്സവത്തിനിടെ ചലച്ചിത്ര നടിയോട് അപമര്യാദയായി പെരുമാറിയെന്ന വിവാദം പിതാംബരകുറുപ്പിനെതിരെയുള്ള ഗൂഡാലോചനയെന്നും അദ്ദേഹം പറയുന്നു.

ഒരണസമരത്തിന് നേതൃത്വം നല്‍കിയത് ചേര്‍ത്തലക്കാരനായ പികെ. കുര്യാക്കോസാണെന്നും ഒരണ സമരത്തില്‍ ആന്റണിക്ക് ഒരു പങ്കുമില്ലെന്നും കൈരളി ന്യൂസിനോട് തുറന്നുപറഞ്ഞ് ജി.ബാലചന്ദ്രന്‍.ഒരണസമരത്തിലുടെ പൊരുതി കയറിയ രാഷ്ട്രീയ ചരിത്രം പറയുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് അംഗം എകെ.ആന്റണിയുടെ വാദം പൊളിയുകയാണ്. തെളിവുകള്‍ നിരത്തി ഇതുനിഷേധിക്കുന്നത് ആകട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ.ജി.ബാലചന്ദ്രനും. തന്റെ ആത്മകഥയിലെ ഈ പ്രസക്തഭാഗം ജി.ബാലചന്ദ്രന്‍ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.

അഷ്ടമുടിക്കായലിലെ വള്ളംകളിയില്‍ നടന്നത് കോണ്‍ഗ്രസ് നേതാവ് പിതാംബരകുറുപ്പിനെതിരെയുള്ള ഗൂഡാലോചനയെന്ന് വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ജലോത്സവത്തിനിടെ ചലച്ചിത്ര നടിയോട് അപമര്യാദയായി പെരുമാറിയെന്ന വിവാദം പിതാംബരകുറുപ്പിനെതിരെയുള്ള ഗൂഡാലോചനയെന്നാണ് വെളിപ്പെടുത്തല്‍. നട്ടപ്പാതിരായ്ക്ക് ഒരു സ്വര്‍ണക്കട തുറപ്പിച്ചു 10 പവന്റെ നെക്ലസ് പാരിതോഷികം നല്‍കിയെന്നും ആരോപണത്തില്‍ പറയുന്നു.

അഷ്ടമുടിക്കായലിലെ വള്ളംകളിയില്‍ പങ്കെടുക്കാനെത്തിയ ചലച്ചിത്ര നടിയോട് അന്നത്തെ കോണ്‍ഗ്രസ് നേതാവ് പിതാംബരകുറുപ്പ് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തിനാണ് പുതിയ ട്വസ്റ്റാണ് പുസ്തകത്തില്‍. കുറുപ്പിന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. പ്രഫ.ബാലചന്ദ്രന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

‘കുറുപ്പ് പറഞ്ഞതായി ബാലചന്ദ്രന്‍ പുസ്തകത്തില്‍ എഴുതുന്നത് ഇങ്ങനെ, ‘അതൊരു കൊടുംചതിയുടെ കഥയാണ്. എന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത ഗൂഢാലോചന. നട്ടപ്പാതിരായ്ക്ക് ഒരു സ്വര്‍ണക്കട തുറപ്പിച്ചു 10 പവന്റെ നെക്ലസാണ് പാരിതോഷികം നല്‍കിയത്. സത്യാവസ്ഥ അറിയാതെ കേട്ടപാടെ നടിക്ക് അനുകൂലമായി മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നല്‍കിയെന്നും കുറുപ്പിന് നീതികിട്ടിയില്ലെന്നുമാണ് പുസ്തകത്തില്‍ അടിവരയിടുന്നത്.

കൂടാതെ നടിയെ ചടങ്ങില്‍ ക്ഷണിച്ചിരുന്നില്ലെന്ന കാര്യവും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. കൂടാതെ നട്ടപ്പാതിരായ്ക്ക് ഒരു സ്വര്‍ണക്കട തുറപ്പിച്ചു 10 പവന്റെ നെക്ലസാണ് പാരിതോഷികം നല്‍കിയെന്ന വെളിപ്പെടുത്തല്‍ പരാതിക്കാരിയെ വിരല്‍ചൂണ്ടുന്നതാണ്. ഈ സംഭവത്തോടെ കുറുപ്പിനെ മാറ്റി സീറ്റ് ആര്‍എസ്പിക്കു കൊടുക്കുകയായിരുന്നുവെന്നും ബാലചന്ദ്രന്‍ എഴുതുന്നു. അതുകൊണ്ടുതന്നെ ഈ ഗൂഢാലോചയിലെ ആരോപണങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയേണ്ടിവരും.

മാത്രമല്ല ഹോസ്റ്റലില്‍ നിന്ന് ആളെ ഇറക്കി അട്ടിമിറയിലൂടെ വയലാര്‍ രവി ആന്റണിയെ കെ.എസ്.യു സംസ്ഥാന അധ്യക്ഷനാക്കിയ ചരിത്രവും പുസ്തകത്തിലുണ്ട്. ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായ ആന്റണിയുടെ പഴയ ചരിത്രം വെളിവാക്കുന്നതാണ് പുസ്തകത്തിലെ ഈ പ്രധാനഭാഗം. കൂടാതെ കെ.കരുണാരനെതിരെയുള്ള ചാരക്കേസിന് വിവാദമാക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും ബാലചന്ദ്രന്‍ പറയുന്നു.

സംഘടനാ തെരഞ്ഞെടുപ്പും തിരുത്തല്‍വാദിഗ്രൂപ്പും അടക്കം കോണ്‍ഗ്രസില്‍ ഉണ്ടായ പല അണിയറ കഥകളും ഇന്നലെയുടെ തീരത്ത് എന്ന ജി.ബാലചന്ദ്രന്റെ ആത്മകഥയില്‍ വിവരിക്കുന്നു.ജേഷ്ടന്റെ വധശിഷയും ആഡമാനില്‍ വച്ചുള്ള സഹോദരിയുടെ മരണവും പിതാവിന്റെ വിയോഗവും അടക്കമുള്ള വൈകാരികമായ അനുഭവങ്ങളും പ്രൊഫ.ജി.ബാലചന്ദ്രന്റെ പുസ്തകത്തിലുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News