“അയ്യോ ബ്രിട്ടാസ് സംഘപരിവാര്‍ വേദിയില്‍, എന്ത് കഥ എന്നൊക്കെ ചോദിച്ച് ദുഷ്ടലാക്കോടെ ‘വര്‍ത്തമാനകാല’ത്തെ വളച്ചൊടിക്കുന്നവര്‍ക്ക് ജോണ്‍ ബ്രിട്ടാസ് എം പിയുടെ മറുപടി

കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണന്‍ രചിച്ച പുസ്തകം ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. ആ പുസ്തക പ്രകാശന ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എം പി പങ്കെടുത്തതിനെ കുറിച്ച് സോഷ്യല്‍മീഡിയയിലെ ചില കോണുകളില്‍ നിന്നും പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ജോണ്‍ ബ്രിട്ടാസ് എം പി.

ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനെ ചരിത്രത്തിന്റെ യഥാര്‍ത്ഥ ഏടുകള്‍ എന്താണെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു ആ വേദി എന്ന് ജോൺ ബ്രിട്ടാസ്. “അയ്യോ ബ്രിട്ടാസ് സംഘപരിവാര്‍ വേദിയില്‍, എന്ത് കഥ എന്നൊക്കെ ചോദിച്ച് ദുഷ്ടലാക്കോടെ ‘വര്‍ത്തമാനകാല’ത്തെ വളച്ചൊടിക്കുന്നവര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ മറുപടി തീര്‍ച്ചയായും കേട്ടിരിക്കണം.

കണ്ണൂര്‍ ജയിലില്‍ കിടന്ന വേളയില്‍ മുസ്ലീം തടവുകാര്‍ക്ക് കെ ജി മാരാര്‍ നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു എന്ന് ഒ രാജഗോപാല്‍ ജോൺ ബ്രിട്ടാസിനോട് പറഞ്ഞതിനെ കുറിച്ചാണ് തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു വാചകം വെച്ച് പുതിയൊരു തിരക്കഥയുണ്ടാക്കുന്നത്.”എനിക്ക് മാരാരെ വലിയ പരിചയമില്ല. കേട്ടും വായിച്ചുമുള്ള അറിവ് മാത്രമേയുള്ളൂ. രാജഗോപാല്‍ പറഞ്ഞത് ശരിയാണെങ്കില്‍ അത്തരത്തിലുള്ള സഹിഷ്ണുത മാരാരുടെ പിന്മുറക്കാര്‍ ഇന്ന് വെച്ച് പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നു’ ഇതിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാക്കാതെയാണ് വിമർശനം.ജസ്റ്റിസ്സ് വിതയത്തിൽ കമ്മിഷനും കോ ലി ബി എന്ന പാഴായ രാഷ്ട്രീയ പരീക്ഷണത്തെ കുറിച്ചും ഇതേ വേദിയിൽ ജോൺ ബ്രിട്ടാസ് സംസാരിക്കുന്നുണ്ട്

ബാബറി മസ്ജിദ് തകര്‍ത്തത് ,ഗുജറാത്ത് കലാപം,എണ്ണമറ്റ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പതിറ്റാണ്ടു കാലം സംഘപരിവാറിന്റെ ഹീനമായ രാഷ്ട്രീയത്തെ ആര്‍ജ്ജവത്തോടെയും തന്റേടത്തോടെയും അനാവരണം ചെയ്ത തനിക്ക് ചിലര്‍ ക്ലസ്സെടുത്തുതരാന്‍ മുതിര്‍ന്നപ്പോള്‍ അതിനെ എന്ത് വിളിക്കണമെന്നാണ് ജോൺ ബ്രിട്ടാസിന്റെ ചോദ്യം.തലശ്ശേരി കലാപത്തിൽ സിപിഐഎമ്മിന്റെ പങ്കു ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ വിമർശിച്ചു എന്നത് തെറ്റാണെന്നും കമ്മിഷന് മൊഴി നൽകിയജനസംഘത്തിന്റേയും കോണ്‍ഗ്രസിന്റേയും  നേതാക്കൾ പറഞ്ഞത് കമ്മിഷന്റെ വിമർശനമായി വ്യാഖ്യനിക്കുകയായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് എം പി പറയുന്നുണ്ട്.പുസ്തകത്തിൽ ഉന്നയിച്ച കോലിബി എന്ന പാഴായി പോയ സഖ്യത്തെ കുറിച്ചും ജോൺ ബ്രിട്ടാസ് എംപി പരാമർശിച്ചു.ഇതൊന്നും കേൾക്കാതെ മാരാരുടെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കാൻ പോകുന്നവർക്കാണ് സ്പഷ്ടമായി മറുപടി നൽികിയിരിക്കുന്നത്.സോഷ്യൽ മീഡിയയിലൂടെയാണ്‌ പ്രതികരണം പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ കൂടി ചേർത്തിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം

കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണന്‍ രചിച്ച പുസ്തകം ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. ആ പുസ്തക പ്രകാശന ചടങ്ങില്‍ ഞാന്‍ പങ്കെടുത്തതിനെ കുറിച്ച് ചില കോണുകളില്‍ നിന്നുയരുന്ന പരാമര്‍ശം എന്റെ ശ്രദ്ധയില്‍പെട്ടു.

കണ്ണൂര്‍ ജയിലില്‍ കിടന്ന വേളയില്‍ മുസ്ലീം തടവുകാര്‍ക്ക് കെ ജി മാരാര്‍ നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തതിനെക്കുറിച്ച് ഞാന്‍ പറഞ്ഞതായ കാര്യം ചിലര്‍ എഫ് ബി പോസ്റ്റില്‍ ഉദ്ധരിക്കുന്നുണ്ട്.
ഞാന്‍ എന്താണ് പറഞ്ഞത് ?
‘ കെ ജി മാരാര്‍ കണ്ണൂര്‍ ജയിലില്‍ കിടന്നപ്പോള്‍ മുസ്ലീം തടവുകാരോട് സ്‌നേഹത്തോടെ പെരുമാറിയെന്നും പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യം ചെയ്തുകൊടുത്തുവെന്നും ഒ രാജഗോപാല്‍ എന്നോട് പറയുകയായിരുന്നു. എനിക്ക് മാരാരെ വലിയ പരിചയമില്ല. കേട്ടും വായിച്ചുമുള്ള അറിവ് മാത്രമേയുള്ളൂ. രാജഗോപാല്‍ പറഞ്ഞത് ശരിയാണെങ്കില്‍ അത്തരത്തിലുള്ള സഹിഷ്ണുത മാരാരുടെ പിന്മുറക്കാര്‍ ഇന്ന് വെച്ച് പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നു’ ഇതിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാക്കാതെ തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു വാചകം വെച്ച് പുതിയൊരു തിരക്കഥയുണ്ടാക്കിയത് ആര്‍ക്ക് വേണ്ടിയാണ് ?

ലീഗ് – കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടാകാന്‍ ഒട്ടേറെ കാരണങ്ങള്‍ ഉണ്ട്. ആ വേദിയിലെ എന്റെ പ്രതിപാദനം ഈ കക്ഷികള്‍ തമ്മിലുള്ള അവിശുദ്ധ ബന്ധത്തെകുറിച്ചായിരുന്നു. ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനെ ചരിത്രത്തിന്റെ യഥാര്‍ത്ഥ ഏടുകള്‍ എന്താണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. അയ്യോ ബ്രിട്ടാസ് സംഘപരിവാര്‍ വേദിയില്‍, എന്ത് കഥ എന്നൊക്കെ ചോദിച്ച് ദുഷ്ടലാക്കോടെ ‘വര്‍ത്തമാനകാല’ത്തെ വളച്ചൊടിക്കുന്നവര്‍ സദയം കേട്ടാലും.

(ബാബറി മസ്ജിദ് തകര്‍ത്തത് ,ഗുജറാത്ത് കലാപം,എണ്ണമറ്റ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പതിറ്റാണ്ടു കാലം സംഘപരിവാറിന്റെ ഹീനമായ രാഷ്ട്രീയത്തെ ആര്‍ജ്ജവത്തോടെയും തന്റേടത്തോടെയും അനാവരണം ചെയ്ത എനിക്ക് ചിലര്‍ ക്ലസ്സെടുത്തുതരാന്‍ മുതിര്‍ന്നപ്പോള്‍ അതിനെ എന്ത് വിളിക്കണം?!)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel