ജോജു ജോർജിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വൈറ്റില സ്വദേശി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം നടന്ന റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്തിരുന്നു. സമരത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. ജോസഫിന്റെ വലത് കൈയിൽ കണ്ടെത്തിയ മുറിവ് ജോജുവിന്റെ വാഹനം തകർത്തപ്പോളുണ്ടായതെന്നാണ് പൊലീസ് നിഗമനം. അതേസമയം, അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസും കൊടിക്കുന്നില്‍ സുരേഷുമാണ് രണ്ടും മൂന്നും പ്രതികള്‍. വി പി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗ്ഗീസ്, എന്‍ വേണുഗോപാല്‍, ഡൊമിനികി പ്രസന്‍റേഷന്‍, സേവിയര്‍ തായങ്കരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉള്‍പ്പെടെ ഉപരോധത്തിന് നേതൃത്വം നല്‍കിയ 15 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. പ്രതികള്‍ എത്ര ഉന്നതരായാലും കര്‍ശനമായ നടപടിയുണ്ടാകുമെന്ന് കമ്മീഷ

ണര്‍ അറിയിച്ചു. അന്യായമായി സംഘം ചേരല്‍, മാര്‍ഗ്ഗതടസം സൃഷ്ടിക്കുക തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം ജോജുവിനെതിരായി മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ക‍ഴമ്പില്ലെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News