രാത്രിയില്‍ രണ്ട് ഗ്രാമ്പു കഴിച്ചിട്ട് കിടന്നു നോക്കൂ… ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം

ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്. എന്നാല്‍ രാത്രിയില്‍ ഗ്രാമ്പൂ ക‍ഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ്.

രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കൂടി കുടിച്ചാല്‍ മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കും

പല്ലില്‍ വേദനയോ പുഴുക്കളോ ഉണ്ടെങ്കില്‍ രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ശരിയായി ചവച്ച ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക. വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ പോലും രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഗ്രാമ്പൂ കഴിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

തൊണ്ടവേദന, തൊണ്ട അടപ്പ് തുടങ്ങിയ പ്രശ്‌നമുണ്ടെങ്കില്‍ ഗ്രാമ്പൂവിന്റെ ഉപയോഗം പ്രശ്നങ്ങളെയെല്ലാം മറികടക്കാന്‍ സഹായിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് 2 ഗ്രാമ്പൂ കഴിക്കുക ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here