ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെ; അഭിനന്ദനവുമായി മുഖ്യമന്ത്രി

ഖേൽര്തന പുരസ്‌കാരം നേടിയ ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കുറിപ്പ് വായിക്കാം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് അഭിനന്ദനങ്ങൾ. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മലയാളിയായ പി ആർ ശ്രീജേഷ് ഉൾപ്പടെ 12 പേരാണ് ഖേൽരത്ന പുരസ്കാരം നേടിയത്. മേജർ ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം നേടിയവരുടെ പട്ടികയിൽ മലയാളിയായ ബോക്സിങ് താരം കെസി ലേഖയും ദ്രോണാചാര്യ പുരസ്കാരം നേടിയവരുടെ പട്ടികയിൽ മലയാളികളായ രാധാകൃഷ്ണൻ നായർ, ടിപി ഔസേപ്പ് എന്നിവരും ഇടം പിടിച്ചു. നവംബർ 13ന് രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News